in

ഒരു വയസു കൂടി പിന്നിട്ടു, ഇളം പിങ്ക് മിനി ഡ്രസിൽ സുന്ദരിയായി 20-ാം പിറന്നാൾ ആഘോഷിച്ച് സാനിയ

നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പന്റെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ‌ വൈറലായിരുന്നു. ഒരു വയസു കൂടി പിന്നിട്ടു. ജന്മദിനാശംസകൾ അറിയച്ച എല്ലാവരോടും സ്നേഹം നന്ദി എന്നാണ് ബർത്ത്ഡേ ചിത്രങ്ങൾ പങ്കുവച്ച് സാനിയ കുറിച്ചിരിക്കുന്നത്. ഇളം പിങ്ക് നിറത്തിലെ മിനി ഗൗണിലാണ് സാനിയ പിറന്നാൾ ആഘോഷത്തിനെത്തിയത്. പിങ്ക് നിറത്തിലെ ബലൂണുകളും പൂക്കളുമൊക്കെ അലങ്കരിച്ചായിരുന്നു സാനിയയുടെ പിറന്നാൾ ആഘോഷം. സാനിയയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പിറന്നാൾ ആഘോഷത്തിനെത്തിയിരുന്നു. താരങ്ങളടക്കം നിരവധി പേരാണ് സാനിയയ്ക്ക് ആശംസകൾ നേർന്നത്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി ബാലതാരമായി അഭിനയിച്ച മലയാളത്തിന്റെ യുവനടിയായ താരമാണ് സാനിയ ഇയ്യപ്പൻ. അഭിനയത്തോടൊപ്പം മോഡലിംഗ് രംഗത്തും സാനിയ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പൻ. നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകിയുമാണ് താരം.

ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആരാധകരുടെ പ്രിയ താരമായി മാറുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് നടി. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇത് വൈറലായി മാറാറുമുണ്ട്.

അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് താരം അഭിനയ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച വെച്ചു. കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് എന്ന ചിത്രമാണ് സാനിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

Written by admin

ഇതു കുറച്ചുകൂടി പോയില്ലേ : മുംബൈയിലെ സ്വകാര്യ ചടങ്ങിനെത്തിയ ഉർഫി

സുരേഷ് ഗോപിയുടെ വീട്ടിൽ ആഘോഷം.. ആഘോഷം ഗംഭീരമാക്കാൻ എല്ലാവരും എത്തി.. മക്കളെ കെട്ടിപ്പുണർന്നു രാധികയും