in

സുരേഷ് ഗോപിയുടെ വീട്ടിൽ ആഘോഷം.. ആഘോഷം ഗംഭീരമാക്കാൻ എല്ലാവരും എത്തി.. മക്കളെ കെട്ടിപ്പുണർന്നു രാധികയും

മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരമാണ് സുരേഷ് ഗോപി. ലാലേട്ടനെയും മമ്മൂക്കയെയും പോലെതന്നെ ഒരു സൂപ്പർഹിറ്റ് താരമെന്ന നിലയിൽ സുരേഷ് ഗോപിയും ഇന്നോളം വളർന്നു കഴിഞ്ഞു. ഇപ്പോൾ താരത്തിൻറെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം ഒരു എംപി ആയതുകൊണ്ടുതന്നെ പൊതുപ്രവർത്തകനും സോഷ്യൽ മീഡിയയിൽ ഉള്ള ഒരാൾ എന്ന നിലയിൽ വലിയ രീതിയിൽ തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ താരത്തിൻ്റെ കുടുംബത്തിൻറെ ഒരു വിശേഷമാണ് പങ്കുവച്ചിരിക്കുന്നത്. താരത്തിനെ പോലെതന്നെ താരത്തിൻ്റെ മകൻ ഗോകുൽ സുരേഷ് സിനിമയിലേക്ക് അരങ്ങേറിയിരുന്നു. എന്നാൽ മറ്റൊരു മകൻ്റെ വിശേഷം ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. സുരേഷ് ഗോപി വളരെ അപൂർവ്വമായി മാത്രമാണ് കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെക്കാറുള്ളത്. സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവിൻറെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

മാഡി എന്നുവിളിക്കുന്ന മാധവിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സുരേഷ് ഗോപിയും ഗോകുൽ സുരേഷും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. ഇവരുടെ വീട്ടിലെ കുട്ടി ലാബിനെ പോലും ഈ ചിത്രത്തിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. തന്നെ പേരിലല്ല മക്കൾ സ്വന്തം പ്രയത്നത്താലും കഴിവിനാലും ഉയർന്നു വരണമെന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛനാണ് സുരേഷ് ഗോപി. മകൻ ഗോകുലിൻ്റെ സിനിമ യാത്രയിൽ ഒരു തരിമ്പുപോലും താൻ സഹായിച്ചിട്ടില്ല എന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഞാൻ എൻറെ മകൻ ഗോകുലിനെ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല. അവനുവേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല. എനിക്കുവേണ്ടി പോലും ഞാൻ ആരോടും ചാൻസ് ചോദിച്ചിട്ടില്ല.

ഗോകുലിൻറെ ഒരു സിനിമ മാത്രമാണ് തിയേറ്ററിൽ പോയി കണ്ടത്. അതും ഭാര്യ നിർബന്ധിച്ചിട്ടാണ്. അവൻറെ കാര്യത്തിൽ തീരെ ശ്രദ്ധചെലുത്താത്തത് കുഞ്ഞിന് മാനസികമായി വളരെ പ്രയാസം ഉണ്ടാകും എന്ന് പറഞ്ഞു. അങ്ങിനെയാണ് ഇര സിനിമ കാണുന്നത്. അത് കണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി പോയി എന്നും, എൻറെ കുഞ്ഞിൻറെ ക്രിയേറ്റീവ് സൈഡ് പ്രോത്സാഹിപ്പിക്കാൻ അച്ഛൻ എന്ന രീതിയിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു എന്നും ആണ് ഒരു ഗോകുലിനെ കുറിച്ച് സുരേഷ് പറഞ്ഞത്.