in ,

ദുൽഖറിന്റെ മകളും അല്ലിയും നല്ല കൂട്ടാണ്, നസ്രിയയാണ് ഞങ്ങൾക്കിടയിലെ കണക്റ്റിവിറ്റി- പൃഥ്വിരാജ്

സിനിമയ്ക്കപ്പുറത്ത് സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മലയാള സിനിമയിലെ യുവതാരങ്ങൾ. ഫഹദും ദുൽഖറും പൃഥ്വിയും അവരുടെ ഭാര്യമാരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴിതാ ഈ സൗഹൃദത്തെക്കുറിച്ച് തുറന്നു പറയുകയാണ് പൃഥ്വിരാജ്, വാക്കുകൾ,

അലംകൃതയും മറിയവും നല്ല കൂട്ടാണ്. ഒരുമിച്ച് കളിക്കാനിഷ്ടപ്പെടുന്നവരാണ് ഇരുവരും, ഫഹദും ദുൽഖറും ഇവിടെ അടുത്ത് തന്നെയാണ് താമസിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഇവരെല്ലാം ഇടയ്ക്കിടയ്ക്ക് ഒത്തുചേരാറുമുണ്ടായിരുന്നു. നസ്രിയയാണ് ഞങ്ങൾക്കിടയിലെ കണക്റ്റിവിറ്റി. ചിലപ്പോൾ ഞങ്ങൾ അങ്ങോട്ടേക്ക് പോവും, അല്ലെങ്കിൽ അവരിഞ്ഞോട്ട് വരും. സിനിമ ഞങ്ങൾക്കിടയിലെ സംസാര വിഷയമേ ആയിരിക്കില്ല അപ്പോഴൊന്നും പൃഥ്വിരാജ് പറയുന്നു

അമ്മ മല്ലികയെക്കുരിച്ച് പൃഥ്വി പറയുന്നതിങ്ങനെ, അമ്മ വളർത്തിയ മക്കളാണ് ഞാനും ഇന്ദ്രനും. അച്ഛൻ ഉണ്ടായിരുന്ന കാലത്തും അമ്മയാണ് ഞങ്ങളെ വളർത്തിയിരുന്നത്. അച്ഛന് സിനിമകളൊക്കെ ആയി യാത്രകളിൽ ആയിരുന്നു. ഇന്ന് ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ഗുണങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ട് എങ്കിൽ അത് അച്ഛനമ്മമാരിൽ നിന്നും കിട്ടിയ ഗുണങ്ങൾ തന്നെയാണ്. അമ്മയാണ് ഞങ്ങളുടെ ശക്തി. അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും തോന്നാറുണ്ട്. പ്രത്യേകിച്ച് എനിക്കൊരു നേട്ടമുണ്ടാകുമ്പോൾ, അംഗീകാരം കിട്ടുമ്പോൾ, അപ്പോഴാണ് അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നത്. ഇത് കാണാൻ അച്ഛനില്ലല്ലോ എന്ന് സങ്കടം തോന്നാറുണ്ട്. അല്ലാതെ പ്രതിസന്ധിഘട്ടങ്ങളിലൂടെയല്ല അച്ഛനെ മിസ് ചെയ്യുന്നത്. പ്രതിസന്ധിഘട്ടത്തിൽ ഞാൻ കൂടുതലും ആശ്രയിക്കുന്നത് എന്നെ തന്നെയാണ്

Written by admin

ചിലത് ഞങ്ങള്‍ അനുഭവിക്കേണ്ടതില്ലായിരുന്നുവെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ശരണ്യ ആനന്ദ്

ഒരാളെ പ്രണയിക്കുമ്പോൾ തന്നെ അയാൾ അറിയാതെ അഞ്ച് പേരെ പ്രണയിക്കുന്നത് തെറ്റാണ്. എന്നാൽ നാലോ അഞ്ചോ തവണ പ്രണയിക്കുന്നതിൽ തെറ്റില്ല.. മനസ്സ് തുറന്ന്‌ നടി ദിവ്യ ദർശിനി.. !!