in ,

മൂന്ന് മാസം ഗർഭിണി, കുഞ്ഞ് വയറും കാണിച്ച് പുത്തൻ ഫോട്ടോയുമായി മൃദുല

ആരാധകരുടെ പ്രിയ താര ജോഡികളാണ് മൃദുല വിജയിയും യുവകൃഷ്ണയും. മിനിസ്‌ക്രീനിലൂടെ ആരാധകരുടെ പ്രിയങ്കരരായ ഇവർ കഴിഞ്ഞ വർഷം ജൂലൈ എട്ടിനായിരുന്നു വിവാഹിതർ ആയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മൃദുലയും യുവയും ജീവിതത്തിലെ പുതിയ ഓരോ വിശേഷങ്ങളും സന്തോഷ വാർത്തകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷ വാർത്തയാണ് കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്.

യുവയ്‌ക്കൊപ്പം ചേർന്ന് നിൽക്കുന്ന രണ്ട് ഫോട്ടോകൾക്കൊപ്പമാണ് മൃദുലയുടെ വാലന്റൈൻസ് ഡേ ആശംസ. ഒരു ഫോട്ടോ 2021 വാലന്റൈൻസ് ഡേയ്ക്ക് എടുത്തതാണ്, മറ്റൊന്ന് ഇന്ന് എടുത്തതും. ‘ഹാപ്പി വാലന്റൈൻസ് ഡേ എന്റെ ഏട്ടോയ്.. എത്ര പെട്ടന്നാണ് നമ്മൾ പോകുന്നത്, അല്ലേ ഏട്ടാ എന്ന് ചോദിച്ചുകൊണ്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.

രണ്ടാമത്തെ ചിത്രത്തിൽ മൂന്ന് മാസം ഗർഭിണിയായ മൃദുലയുടെ കുഞ്ഞ് വയറും കാണാം. ഗർഭിണിയാണ് എന്ന സന്തോഷവാർത്തയും താരദമ്പതികൾ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. മൃദുലയുടെ ഗർഭകാലം വളരെ ദയനീയമാണ് എന്ന് കാണിക്കുന്ന വീഡിയോകളും നേരത്തെ പുറത്ത് വന്നിരുന്നു. ഭക്ഷണം കഴിക്കുമ്പോഴൊക്കെ ഛർദ്ദിക്കുന്ന മൃദുല മൂക്കിൽ പഞ്ഞി വച്ച് നടക്കുന്ന വീഡിയോ പങ്കുവച്ചത് സഹോദരി പാർവ്വതിയാണ്.

ജൂലൈയിലായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിലെ നിമിഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്. അതേസമയം മൃദുലയുടെ സഹോദരിയും നടിയുമായ പാർവതി വിജയയി കഴിഞ്ഞ ദിവസം അമ്മയായിരുന്നു.

Written by admin

കല്യാണം കഴിഞ്ഞു ചെറുക്കൻ വീട്ടിൽ എത്തുന്നതിനു മുന്നേ പെണ്ണും ചെക്കനും കാറിൽ മുട്ടനടി.. ഭർതൃ വീട്ടിൽ കയറാതെ വധു പോയത് പോലീസ് സ്റ്റേഷനിൽ..!!

എനിക്കറിയാവുന്ന എത്രയോ സ്ത്രീകള്‍ മദ്യപിക്കാറുണ്ട്, നടി ദിവ്യ