in ,

അമ്പോ… തകർപ്പൻ ഡാൻസുമായി നടി മാളവിക മേനോൻ, പൊളിച്ചടുക്കിയെന്ന് ആരാധകർ.. വീഡിയോ

മോഡലിങ്ങിലൂടെ എത്തി അഭിനയരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മാളവിക മേനോൻ. നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ താരത്തിന് അവസരം ലഭിക്കുകയുണ്ടായി. ആസിഫലി നായകനായി എത്തിയ 916 എന്ന ചിത്രത്തിലാണ് താരം നായികയായി അഭിനയിക്കുന്നത്.

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രം തിയേറ്ററുകളിൽ വൻ വിജയമായില്ല എങ്കിൽ പോലും താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായികയായ ശേഷം ചെറിയ റോളുകളിൽ നിന്ന് പിൻവാങ്ങി നിൽക്കുന്ന പലതാരങ്ങളെയും മലയാള സിനിമയിൽ കാണാൻ കഴിയുമെങ്കിലും തനിക്ക് ലഭിച്ച കഥാപാത്രങ്ങൾ ഒക്കെ ഒന്നിനൊന്ന് മികച്ചതായി തന്നെ അണിയറയിൽ എത്തിക്കുവാൻ ആണ് മാളവിക എപ്പോഴും ശ്രമിച്ചിട്ടുള്ളത്.

അഭിനയത്രി എന്നതിലുപരി നർത്തകി എന്ന നിലയിലും തിളങ്ങുവാൻ താരം പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻറെ നിരവധി വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുകഴിഞ്ഞു. പല വീഡിയോയ്ക്കും ചിത്രങ്ങൾക്കും താഴെ മോശം കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്.

എങ്കിലും തന്റേതായ നിലപാടും അഭിപ്രായവും ഓരോ വിമർശനങ്ങൾക്കും രേഖപ്പെടുത്തുവാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മൂന്നാറിൽ നിന്നും മറ്റുമുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തപ്പോൾ വലിയ വിമർശനം തന്നെയാണ് നേരിടേണ്ടി വന്നത്.

ഹീറോ എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ അനിയത്തി കഥാപാത്രം ഉൾപ്പെടെ വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ചിത്രങ്ങളിലാണ് മാളവിക ഇതിനോടകം വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. മലയാളം പോലെ തന്നെ തമിഴ് ചലച്ചിത്രരംഗത്തും സജീവമായി ഇടപെടുവാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്.

ടിവി അവാർഡ് നിശകളിൽ ഉൾപ്പെടെ നിരവധി പരിപാടികളിൽ നൃത്തച്ചുവടുകളുമായി എത്തി ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള മാളവികയുടെ ഏറ്റവും പുതിയ നൃത്ത വീഡിയോയാണ് സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്. താരം തന്നെയാണ് ഇത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

അഭിനയരംഗത്ത് പലപ്പോഴും പരാജയങ്ങൾ നേരിട്ടപ്പോഴും അതിലൊന്നും പതറി പോകാതെ ഉറച്ച ചുവടുകളുമായി വീണ്ടും സജീവമാകുവാനാണ് എന്നും താരും ശ്രമിച്ചിട്ടുള്ളത്. പല കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയപ്പോഴും അഭിനയരംഗത്തുള്ള തന്റെ കഴിവിൽ പ്രതീക്ഷയും ആത്മവിശ്വാസവും പ്രകടിപ്പിച്ചാണ് താരം മുന്നോട്ടു പോയിട്ടുള്ളത്.

അത് താരത്തിന്റെ കരിയറിൽ തന്നെ ഒരുപാട് വിജയങ്ങൾ പിൽക്കാലത്ത് സമ്മാനിക്കുകയും ചെയ്തു. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം എല്ലാം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം ഇന്ന് സോഷ്യൽ മീഡിയയിലും സിനിമ രംഗത്തും ഒരുപോലെ സജീവസാന്നിധ്യമാണ്.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറും ഉണ്ട്.ഏറ്റവും ഒടുവിൽ പങ്കുവെച്ച വിഡിയോയോയുടെ സ്ഥിതിയും മറിച്ചല്ല. കാണാം താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ.