in

‘ക്യൂട്ട് ചിരിയുമായി ആരാധകരെ മയക്കിയെടുത്ത് നടി’മാളവിക മേനോൻ’….വീഡിയോ കാണാം..!!

ചെറുപ്പം മുതൽ തന്നെ അഭിനയ ജീവിതത്തിൽ സജീവമായ താര സുന്ദരിയാണ് മാളവിക മേനോൻ.ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് അഭിനയ ജീവിതത്തിൽ സജീവമായ താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ ലോകത്ത് പടർന്ന് പിടിക്കുകയായിരുന്നു.ഇന്നിപ്പോൾ മലയാള സിനിമയിലും മറ്റ് ഭാഷകളിലും സജീവമായി തന്നെയുണ്ട്.നിദ്ര എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.എന്നാൽ ആദ്യമായി താരം നല്ലൊരു വേഷം ചെയുന്നത് ആസിഫലി നായകനായി എത്തിയ 916 എന്ന മലയാള സിനിമയിൽ കൂടിയാണ്.ഇതിലെ തരത്തിന്റ അഭിനയം മലയാളികൾ ഏറ്റെടുക്കുകയും പിന്നീട് ഒരുപാട് നല്ല സിനിമയിൽ അഭിനയിക്കുവാനും താരത്തിന് സാധിച്ചു.

അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന മോഡലും നർത്തകിയുമാണ്.മലയാളത്തിന് പുറമെ അന്യ ഭാഷയായ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം താരം ഈ ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ചിട്ടുണ്ട്.മോഹൻലാൽ നായകനായി എത്തിയ ആറാട്ടിലും കൂടാതെ നവ്യ നായർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ഒരുത്തി എന്ന സിനിമയാണ് അവസാനമായി പുറത്ത് ഇറങ്ങിയ താരത്തിന്റെ സിനിമകൾ.

അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു ഡാൻസ് വീഡിയോ.കിടിലൻ ലുക്കിൽ ക്യൂട്ട് ചിരിയുമായിട്ടാണ് ഇത്തവണ താരമെത്തിയത് .വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

കാത്തിരിപ്പിന്റെ നിമിഷങ്ങൾ :  ആവേശത്തിലും സന്തോഷത്തിലും ആണെന്ന് ആതിര മാധവ്

മാസ്ക് മാറ്റിയാൽ ആളുകൾ വന്നു സെൽഫി എടുക്കാൻ ചോദിക്കും : മൃദുലയും യുവ കൃഷ്ണയും