in

‘കാത്തിരിപ്പിനൊടുവിൽ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കി നടി’ഗ്രേസ് ആന്റണി..ചിത്രങ്ങൾ വൈറൽ..!!

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഗ്രേസ് ആന്റണി.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളെ കിടുകിടാ ചിരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം’ഹാപ്പി വെഡിങ്ങിൽ’ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.ആദ്യ സിനിമയിൽ ടീന എന്ന കോമഡി വേഷത്തിൽ കൂടി മലയാളികളുടെ മനസ്സിലും താരം കയറി കൂടി.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.

ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട്.തനിക്ക് ലഭിക്കുന്ന വേഷം നന്നായി ചെയ്യാൻ വേണ്ടി താരം ശ്രമിക്കാറുണ്ട് അത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം സിനിമയിൽ തന്റേതായ ഇടവും കണ്ടെത്തിയിരിക്കുകയാണ്.മലയാളത്തിലെ ഒട്ടുമിക്ക യുവ താരങ്ങളുടെ കൂടെയെല്ലാം താരം അഭിയിച്ചിട്ടുണ്ട്.അവസാനമായി താരം അഭിയിച്ചത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പത്രോസിന്റെ പടപ്പുകൾ എന്ന സിനിമയിലാണ്.

അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന നർത്തകി കൂടിയാണ്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വിശേഷം.ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം.ജർമൻ കാറായ വോൾക്വാഗന്റെ ടൈഗൻ എന്ന മോഡലാണ് താരം സ്വന്തമാക്കിയത്.ഏതാണ്ട് 20 ലക്ഷം രൂപയാണ് ഈ കാറിന്റെ വില.താരം തന്റെ ഇൻസ്റ്റഗ്രാമിൽ കൂടിയാണ് ഈ വാർത്ത അറിയിച്ചത്.

Written by admin

യഥാർത്ഥ പേര് അമേയ എന്നല്ല: പേര് മാറ്റിയപ്പോൾ വന്നത് സൗഭാഗ്യങ്ങൾ

ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്: പിറന്നാളിന് ശേഷം സന്തോഷം അടക്കാനാവാതെ പേളി