in

യഥാർത്ഥ പേര് അമേയ എന്നല്ല: പേര് മാറ്റിയപ്പോൾ വന്നത് സൗഭാഗ്യങ്ങൾ

കരിക്ക് എന്ന ജനപ്രിയ വെബ്സീരീസ് ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമേയ . നിരവധി ഫോട്ടോഷൂട്ടുകൾലൂടെയാണ് അമേയ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആയ നടിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. അടുത്തിടെ താരം അറബിക് കുത്ത് സോങ്ങ് ചുവടുവച്ചത് ഏറെ വൈറലായിരുന്നു, സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് കാഴ്ചക്കാരി ആയിരുന്നു ഈ വീഡിയോയ്ക്ക് ലഭിച്ചത് .

വീഡിയോ ട്രെഡിങ് ആയതിന് പിന്നാലെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത് ‘ ആദ്യത്തെ പേര് എങ്ങനെയാണ് വന്നത് എന്ന് വ്യക്തമാക്കി. അച്ഛൻ ഈ പേര് ചിഞ്ചു എന്നാണ് എന്നും തൻറെ ഓഫീഷ്യൽ ആയിട്ടുള്ള എല്ലാ റെക്കോർഡുകളും ചിഞ്ചു എന്ന പേരാണ് ,സിനിമയിലേക്ക് വന്ന ശേഷമാണ് താൻ പേര് അമേയ എന്നാക്കി മാറ്റിയത് ന്യൂമറോളജി അനുസരിച്ച് ഒരു സുഹൃത്ത് ആണ് ഈ പേര് നിർദ്ദേശിച്ചത്. തനിക്ക് ന്യൂമറോളജി ഒന്നും വിശ്വാസമില്ല ,പക്ഷേ ഒരു വർക്കിന് ചെന്നപ്പോൾ ചിഞ്ചു എന്ന പേര് ചേരുന്നതല്ല എന്നു പറഞ്ഞ് അഭിപ്രായത്തിലാണ് താൻ പേര് മാറ്റാൻ തീരുമാനിച്ചത്.

അമേയ എന്ന പേര് വന്നതിന് പിന്നാലെ നിരവധി സൗഭാഗ്യങ്ങളും വന്നിരുന്നു ,ചിഞ്ചു എന്ന പേര് റെക്കോർഡുകളിൽ നിന്നും മാറ്റാൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ല, അച്ഛൻ ഇട്ട പേര് ആയതുകൊണ്ട് എനിക്ക് ഏറെ ഇഷ്ടമാണ്, അച്ഛൻ മരണപ്പെട് പോയതു കൊണ്ട് താൻ ആ പേര് മാറ്റുകയില്ല എന്നും താരം വ്യക്തമാക്കി.അമേയ ബിഗ്ബോസിൽ ഉണ്ടെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ചെന്നൈയിൽ നിന്നുള്ള ചിത്രം പങ്കു വെച്ചതിനു ശേഷമാണ് താരം ബിഗ് ബോസിൽ കടക്കുകയാണെന്ന് നിരവധി വാർത്തകൾ പുറത്തുവന്നത്.