in ,

ഞാന്‍ നല്ലോണം വൈലന്റ് ആവും, വേറൊരു ഭാവമായി പോവും, ഭാഗ്യലക്ഷ്മി

ഡബ്ബിങ് ആര്‍ട്ടിസ്റ്റും അവതാരകയുമായ ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളുമെത്താറുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ മത്സരാര്‍ത്ഥിയുമായിരുന്നു താരം. ഇപ്പോള്‍ കിച്ചന്‍ മാജിക് എന്ന ചാനല്‍പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയുള്ള താരത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. എലീന പടിക്കല്‍ അവതാരകയായി എത്തുന്ന പരിപാടിയില്‍ ടെലിവിഷന്‍ രംഗത്തുള്ള താരങ്ങളാണ് പങ്കെടുക്കുന്നത്. പരിപാടിയില്‍ മുഖ്യാതിഥിയായിട്ടാണ് ഭാഗ്യലക്ഷ്മി എത്തുന്നത്. താരങ്ങളില്‍ ഒരാള്‍ ഭാഗ്യലക്ഷ്മിയുടെ ദേഷ്യത്തെ കുറിച്ച് ചോദിച്ചിരുന്നു. ഇതോടെ താനൊരു വഴക്കാളി ആണെന്ന് ആളുകള്‍ പറയാനുള്ള കാരണത്തെ കുറിച്ച് താരം പറയുകയാണ്.

പൊതുവേ ഞാന്‍ നല്ലൊരു വഴക്കാളി ആണെന്ന പേരുണ്ട്. ഞാന്‍ ഭയങ്കര ദേഷ്യക്കാരിയാണ്, വഴക്കാളിയാണ് എന്നൊക്കെ പറയുന്നവരുണ്ട്. അതിന് കാരണം എന്റെ ദേഷ്യമുള്ള മുഖം മാത്രമേ പുറത്ത് കണ്ടിട്ടുള്ളു. എന്റെ നല്ല വശം എന്റെ വീട്ടില്‍ വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു. അങ്ങനെ ദേഷ്യമുള്ളൊരു മുഖം ഉണ്ട്. ഞാന്‍ നല്ലോണം വൈലന്റ് ആവും. വേറൊരു ഭാവമായി പോവും. എന്റെ അടുത്ത് എന്തെങ്കിലും ചോദിക്കാന്‍ പേടിയാണെന്ന് എല്ലാവരും പറയും.

എന്നോട് ഐ ലവ് യൂ എന്ന് പറയാന്‍ പോലും പേടിയാണെന്ന് ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞാല്‍ അടുത്ത അടിയാണോന്ന് അറിയില്ലല്ലോ. എന്നെ കുറച്ച് കൂടി ആള്‍ക്കാര്‍ മനസിലാക്കാന്‍ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ സഹായിച്ചിട്ടുണ്ട്. പല തരത്തിലുള്ള ആള്‍ക്കാര്‍ ജീവിതരീതികള്‍ ഒക്കെ എന്നില്‍ കുറേ മാറ്റങ്ങള്‍ വരുത്തി. അതിലുപരി എനിക്ക് വലിയ മാറ്റം വന്നു എന്ന് പറയണമെങ്കില്‍ അത് മൂത്തമോനിലൂടെയാണ്. അയാള്‍ എന്നെ മോശമായി വിമര്‍ശിക്കാറുണ്ട്. എന്റെ എല്ലാ നെഗറ്റിവീറ്റിയും പറഞ്ഞ് മനസിലാക്കി തരുന്നത് മൂത്തമകനാണ്. അവന്‍ മുഖത്ത് നോക്കി തന്നെ പറയും. അതാണ് ഏറ്റവും നല്ല സുഹൃത്ത്.

ഞാന്‍ വലിയ സംഭവമായി ചില കാര്യങ്ങള്‍ പറയും. അത് വലിയ ക്രെഡിറ്റ് ഒന്നുമല്ല കേട്ടോ. പരമബോറ് സ്വഭാമായി പോയെന്ന് പറയും. അമ്മ എന്തിനാണ് അങ്ങനെ സംസാരിക്കുന്നത്. അത് ആള്‍ക്കാരുടെ സ്വഭാവമല്ലേന്ന് അവന്‍ പറയും. സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ തെറിവിളി കേട്ടിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോഴും കേള്‍ക്കുന്നുണ്ട്. എന്റെ മുഖം കണ്ടാല്‍ തെറി വിളിക്കും. എന്തോ എന്നോട് ഒരു വെറുപ്പ് പൊതുവേ ഉണ്ട്. അതെന്താണെന്ന് എനിക്ക് അറിയില്ല. അത് തിരുത്താന്‍ ഞാന്‍ ആദ്യം ശ്രമിച്ചിരുന്നു. അതിന് നില്‍ക്കണ്ടെന്ന് പറഞ്ഞത് മകനാണ്. അമ്മയ്ക്ക് അങ്ങനെ എത്ര ആളെ തിരുത്താന്‍ സാധിക്കും. അമ്മ എന്താണെന്ന് അമ്മയ്ക്ക് മാത്രമേ അറിയുകയുള്ളു. മക്കളായ ഞങ്ങള്‍ക്ക് പോലും അമ്മ എന്താണെന്ന് അറിയില്ലെന്ന് അവന്‍ പറഞ്ഞു. ആ ഒരു ലെവലിലേക്ക് വന്നതോടെ ഞാനിപ്പോള്‍ കംഫര്‍ട്ട് ആണ്.

Written by admin

ബ്രാഹ്‌മിണ്‍ കുടുംബത്തില്‍ ജനിച്ചിട്ട് ഒരു മുസ്ലിമിനെ വിവാഹം കഴിക്കാന്‍ വീട്ടില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല, ഇന്ദ്രജ

ലെസ്ബിയനായ മകളുടെ ആ വലിയ ആഗ്രഹം സാധിച്ചു കൊടുത്ത് അച്ഛൻ. ഇഷ്ട്ടപെട്ട പെൺകുട്ടിയുടെ കൂടെ ജീവിക്കാൻ തീരുമാനിച്ച്.. രേഷ്മ… !!!