in ,

ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ: സന്തോഷ വാർത്തയുമായി അശ്വതി ശ്രീകാന്ത്

വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് ആരാധകരുടെ പ്രിയപ്പെട്ട  അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. ഭർത്താവ് ശ്രീകാന്തിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ഫെയ്സ്ബുക്കില്‍ അശ്വതി സന്തോഷം പങ്കിട്ടത്. ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇവർ.

അടുത്തിടെയാണ് താരം വളക്കാപ്പ് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്, നിരവധിപേർ ആയിരുന്നു ആശംസകളുമായി എത്തിയത്.രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന വേളയിൽ വന്ന വിവാഹവാർഷികത്തിന്റെ സന്തോഷവും താരം പങ്കുവയ്ക്കുകയാണ്. ഭർത്താവിൻറെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു മനോഹരമായ കുറിപ്പും അശ്വതി എഴുതിയിട്ടുണ്ട്.

കുറിപ്പ് വായിക്കാം:

9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് ‘ഇത്തിരി നാണം പെണ്ണിൻ കവിളിന്’ എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും. കാറിൽ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്‌നിന്റെ ഗുളിക കഴിക്കണം എന്ന് ഞാൻ ഓർക്കുകയായിരുന്നിരിക്കണം.9 വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു, ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ് ഗർഭം മുതലെടുത്ത് മൊബൈലിൽ കുത്തിക്കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന എന്നെ നീട്ടി  വിളിക്കുന്നു… ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ… ജീവിതമല്ലേ…പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ .

Written by admin

ഞാന്‍ ഗര്‍ഭം മുതലെടുത്തു,പക്ഷെ പേളിയ്ക്ക് പഠിക്കുവാണോ എന്ന് കമന്റ്; അശ്വതിയുടെ മറുപടി ഇങ്ങനെ

തൃപ്പൂണിത്തറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽവെച്ച് മകന്റെ ചോറൂണ് നടത്തി മണികണ്ഠൻ