in ,

ഞാന്‍ ഗര്‍ഭം മുതലെടുത്തു,പക്ഷെ പേളിയ്ക്ക് പഠിക്കുവാണോ എന്ന് കമന്റ്; അശ്വതിയുടെ മറുപടി ഇങ്ങനെ

അവതാരകയും നടിയും ആര്‍ജെയുമൊക്കെയായ അശ്വതി ശ്രീകാന്തിന്റെ പോസ്റ്റും അതിന് ആരാധകര്‍ നല്‍കിയ കമന്റുമകളുമെല്ലാം ചര്‍ച്ചയായി മാറായിരിക്കുകയാണ്. തന്റേയും ശ്രീകാന്തിന്റേയും വിവാഹ വാര്‍ഷികത്തെക്കുറിച്ചായിരുന്നു അശ്വതിയുടെ പോസ്റ്റ്.

സോഷ്യല്‍ മീഡിയ എന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രധാനപ്പെട്ടതാണ്. താരങ്ങളെ സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയ എന്നത് പലപ്പോഴും ഒഴിച്ച്‌ മാറ്റാന്‍ പറ്റാത്ത ഒ്ന്ന് കൂടിയാണ്. തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായുള്ള അറിയിപ്പുകള്‍ പങ്കുവെക്കാനുമെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുണ്ട്. ആരാധകരിലേക്ക് നേരിട്ട് എത്താം എന്നുള്ളതും അവരുമായി നേരിട്ടം സംവദിക്കാം എന്നതുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ താരങ്ങളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയയില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ താരങ്ങള്‍ക്ക് തലവേദനയായി മാറാറുണ്ട്. ചിലപ്പോള്‍ ട്രോളും പൊങ്കാലയും അധിക്ഷേപവുമൊക്കെ താരങ്ങള്‍ക്ക് ഏറ്റുവാങ്ങേണ്ടി വരാറുണ്ട്.

അശ്വതിയുടെ വാക്കുകള്‍ വായിക്കാം.

‘9 വര്‍ഷത്തിനിപ്പുറം ഇപ്പോള്‍ കെട്ടിയോന്‍ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു, ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ്, ഗര്‍ഭം മുതലെടുത്ത് മൊബൈലില്‍ കുത്തിക്കൊണ്ട് സെറ്റിയില്‍ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു… ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാന്‍… ജീവിതമല്ലേ…പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ” എന്നു പറഞ്ഞ് രസകരമായ പോസ്റ്റ് അശ്വതി അവസാനിപ്പിക്കുന്നത്.

9 വര്‍ഷം മുന്‍പ് ഈ നേരത്ത് ഞങ്ങള്‍, വിയര്‍ത്ത് കുളിച്ചിട്ടും എക്‌സ്പ്രഷന്‍ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയില്‍ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫര്‍ ഈ രംഗത്ത് ‘ഇത്തിരി നാണം പെണ്ണിന്‍ കവിളിന്’ എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും. കാറില്‍ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്നിന്റെ ഗുളിക കഴിക്കണം എന്ന് ഞാന്‍ ഓര്‍ക്കുകയായിരുന്നിരിക്കണം”. എന്നാണ് അശ്വതി പറയുന്നത്.

പിന്നാലെ ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. രസകരമായ കമന്റുകളുമായി സോഷ്യല്‍ മീഡിയ പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ ഒരാളുടെ കമന്റും അതിന് അശ്വതി നല്‍കിയ മറുപടിയുമെല്ലാം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പേളി മാണിയ്ക്ക് പഠിക്കുവാണോ എന്നായിരുന്നു കമന്റ്. പിന്നാലെ മറുപടിയുമായി അശ്വതിയുമെത്തി. അതെന്താ പേളി മാത്രമേ വിവാഹ വാര്‍ഷികം ആഘോഷിക്കാറുള്ളോ എന്നായിരുന്നു അശ്വതിയുടെ മറുപടി. പിന്നാലെ പ്രതികരണങ്ങളുമായി നിരവധി പേര്‍ എത്തുകയായിരുന്നു.

Written by admin

juhi rustagi

ഓണം അത് വസന്തങ്ങളുടെ കാലം ആണ്.. ഓണ ചിത്രങ്ങൾ പങ്കുവെയിച്ചു ഉപ്പും മുളക്കിലെ ലെച്ചു .. !!

ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ: സന്തോഷ വാർത്തയുമായി അശ്വതി ശ്രീകാന്ത്