അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ.സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സരിഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും
ഇപ്പോൾ വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ച് വീണ്ടും എത്തിയിരിക്കുകയാണ് താരങ്ങൾ.കഴിഞ്ഞ വർഷം വാലന്റൈൻസ് ഡേ യുടെ ഷൂട്ടിങ്ങ് ഒക്കെ കഴിഞ്ഞ് വീടിനകത്ത് കയറി ഇരുന്നതാണെന്ന് പറയാം. മാർച്ച് മുതൽ ആഗസ്റ്റ് വരെ ലോക്ഡൗണിന്റെ ഈ ആറ് മാസത്തിൽ കുറേ കാര്യങ്ങൾ നടന്നിട്ടുണ്ട്. പിടിച്ച് നിന്നു എന്ന് വേണം പറയാൻ. അതാണ് ഏറ്റവും വലിയ കാര്യം. കാരണം ഒരുപാട് പേര് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. കരിയറിൽ താഴേക്ക് പോയവരുണ്ട്. ജോലി നഷ്ടപ്പെട്ടവരുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ തളരാതെ പിടിച്ച് നിന്നു. ഒന്ന് പാട്ട് വണ്ടിയുടെ ഷൂട്ടിന് പോയപ്പോൾ കാറിലിരുന്ന് ആദ്യത്തെ ഉമ്മ കൊടുത്തത്.
കല്യാണ ദിവസം ഉണ്ടായ മറക്കാനാവാത്ത സംഭവത്തെ ക്കുറിച്ച് പറയുന്നതിങ്ങനെ, വെളുപ്പിനെ മൂന്ന് മണിക്കോ മറ്റോ എഴുന്നേറ്റാണ് അപർണ മേക്കപ്പ് ഒക്കെ ചെയ്തത്. ഫുഡ് പോലും കഴിച്ചിരുന്നില്ല. താലി കെട്ടുന്നതിന് മുൻപാണോ ശേഷമാണോന്ന് ഓർമ്മയില്ല. എന്റെ അടുത്ത് നിന്ന് തലയും കറങ്ങി ഒരു വീഴ്ചയായിരുന്നു. ഇക്കാര്യം ഞങ്ങളെവിടെയും പറഞ്ഞിട്ടില്ല.