in

കറുപ്പ് മാറി വെളുപ്പാവാൻ ഓൺലൈൻ നോക്കി മുഖത്ത് ഫേസ് മാസ്ക് ഇട്ടു, ഒടുവിൽ

സൗന്ദര്യം സംരക്ഷിക്കാന്‍ എന്തു പൊടിക്കൈ കണ്ടാലും ഒന്നു പരീക്ഷിക്കാന്‍ തുനിയുന്നവരാണ് പലരും. പല പരീക്ഷണങ്ങളും ഓണ്‍ലൈനിലെ കുറിപ്പുകളുടെ അടിസ്ഥാനത്തിലുമായിരിക്കും. ഒരു വെബ്സൈറ്റില്‍ കണ്ട ടിപ്സ് പരീക്ഷിച്ച യുവതിയാണ് മുഖത്തെ നിറം മഞ്ഞയായതോടെ അങ്കലാപ്പിലായിരിക്കുന്നത്.

ലോറന്‍ ജെന്നിയെന്ന ടിക് ടോക് താരവും മഞ്ഞള്‍ ഉപയോഗിച്ച്‌ ഒരു ഫേസ്മാസ്‌ക് തയാറാക്കി മുഖത്ത് ഇട്ടു.പക്ഷേ, കഴുകിയിട്ടും കഴുകിയിട്ടും മുഖത്തുനിന്നു മഞ്ഞ നിറം പോകുന്നില്ല. ലോറനും ഓണ്‍ലൈനില്‍ കണ്ടതാണ് ഈ ഫേസ്മാസ്‌കിന്റെ കുറിപ്പ്. മുഖത്തെ മഞ്ഞ എന്ത് ചെയ്തിട്ടും പോകുന്നില്ല.

കഴിഞ്ഞ മൂന്നാഴ്ചയായി എന്റെ മുഖം വളരെ മോശം അവസ്ഥയിലാണ്. ചര്‍മവും വളരെ മോശമായിരിക്കുന്നു. അതില്‍ നിന്നെല്ലാം രക്ഷ നേടാനാണ് ഈ ഫേസ്പായ്ക് എന്നൊക്കെ പറഞ്ഞാണ് ലോറന്‍ മുഖത്തു തേച്ചു പിടിപ്പിച്ചത്. അടുക്കളയിലെ ഒരു വിധം സാധനങ്ങളെല്ലാം ചേര്‍ത്തു ഫേസ്മാസ്‌ക് തയാറാക്കി. പക്ഷേ, ഫലം മറ്റൊന്നായിരുന്നു.

മാസ്‌ക് ഇട്ടുകഴിഞ്ഞു നോക്കുമ്പോള്‍ കൈ മുഴുവന്‍ മഞ്ഞ നിറം. ഇതു കണ്ടതോടെ മുഖത്തെ മാസ്‌കും കഴുകി കളഞ്ഞു. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഉരച്ചു കഴുകിയിട്ടും മുഖം മഞ്ഞ നിറത്തില്‍ തന്നെ.ഇപ്പോള്‍ ചന്ദ്രന്റെ ഇമോജി പോലെയാണ് തന്റെ മുഖമെന്നാണ് ലോറന്‍ പറയുന്നത്. അന്നു രാത്രി അച്ഛനോടൊപ്പം സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകാനിരുന്നതാണ് ലോറന്‍. ഈ മഞ്ഞ നിറം മാറ്റാന്‍ എന്തു ചെയ്യുമെന്ന് ഏറെ ആശങ്കപ്പെട്ടു. ഒടുവില്‍ മേക്കപ്പ് വഴി ഇതില്‍ നിന്നും രക്ഷ നേടാം എന്നായിരുന്നു ചിന്ത. പക്ഷേ, ആ ശ്രമവും വിജയിച്ചില്ല. എന്തായാലും ലോറന്‍ ജെന്നിയുടെ മുഖവും വീഡിയോയും ഇപ്പോള്‍ വൈറലാണ്.

Written by admin

Sajitha Betti

നിസ്‌കാരം മുടക്കാത്ത മേക്കപ്പിടാത്ത ഒരാളാണ് ഞാനിപ്പോള്‍ !!! സജിത ബേട്ടി

Jeeva Joseph

കാറിലിരുന്ന് ആദ്യമായി അപർണക്ക് ഉമ്മ കൊടുത്ത സംഭവം ഓർത്തെടുത്ത് ജീവ