ടെലി വിഷൻ ഷോകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാ പ്രേക്ഷകർക്ക് പരിചിതരാ യവരാണ് ജീവയും അപർണയും. ഇവരെ കുറിച്ച് പെർഫക്ട് കപ്പിൾസ് എന്ന് രണ്ടാ മതൊന്ന് ആലോചിക്കാതെ പറയാൻ സാധിക്കും എന്നാണ് പ്രേക്ഷകാ ഭിപ്രായം. ദമ്പതികൾ എങ്ങനെയായിരിക്കണം, എങ്ങനെ കുടുംബത്തെ സ്നേഹിക്കണം, കരിയറും കുടുംബവും സൗഹൃദവും എല്ലാം എങ്ങനെ ഒരുമിച്ചു കൊണ്ടുപോകണം എന്നൊക്കെ ഇരുവരുടെയും ചില അഭിമുഖങ്ങൾ കാണുമ്പോൾ മറ്റുള്ളവർക്ക് ബോധ്യമാവും.
അഭിമുഖങ്ങളിലെല്ലാം കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. ആദ്യമായി ക്യുഎ വീഡിയോ ചെയ്യുമ്പോഴും ബേബി പ്ലാനിംഗിനെ കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ജീവയും അപര്‍ണയും വിശദമായി തന്നെ അവയ്ക്ക് മറുപടി നൽകിയതുമാണ്. എന്നാൽ വീണ്ടും താരങ്ങളോട് ചോദിക്കുന്നതും ഇതേ ചോദ്യം തന്നെയാണ്.
ബേബി പ്ലാനിംഗിനെ കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ വരാറുണ്ട്. ഒരു ഫാമിലി പൂര്‍ണ്ണമാവുന്നത് ഒരു കുഞ്ഞ് വരുമ്പോഴാണല്ലോ. ഞങ്ങളെ സംബന്ധിച്ച്, മൂന്നാമതൊരാളുടെ ആഗ്രഹത്തിനായി ഒരു കുഞ്ഞ് വരണമെന്നല്ല. ഞങ്ങളുടെ ജീവിതത്തില്‍ കുറേ സ്ട്രഗിള്‍സ് അനുഭവിച്ചിട്ടുണ്ട്. അതൊന്നും വരാതെ കുഞ്ഞിനെ നോക്കണമെന്നം നല്ലൊരു ജീവിതവും സൗകര്യങ്ങളുമൊക്കെ കൊടുക്കണമെന്നുമാണ് ആഗ്രഹം. ഇപ്പോള്‍ ഞങ്ങള്‍ക്ക് ബേബി പ്ലാനിംഗില്ല’, എന്നാണ് ജീവയും അപർണയും പറയുന്നത്.
കഴിയുമെങ്കില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ എന്നും അപര്‍ണ പറഞ്ഞിരുന്നു. ഇത് റെലവന്റായൊരു ചോദ്യമേയല്ല. കുട്ടികളുണ്ടാവാന്‍ ബുദ്ധിമുട്ടുന്ന കപ്പിള്‍സിനോട് സദുദ്ദേശത്തോടെ ആണെങ്കിലും ഈ ചോദ്യം ചോദിച്ചാല്‍ നെഗറ്റീവ് ഇംപാക്റ്റായിരിക്കും. നമ്മള്‍ അറിഞ്ഞോ, അറിയാതെയോ ഓപ്പോസിറ്റ് നില്‍ക്കുന്നയാളെ ഹേര്‍ട്ട് ചെയ്യുന്ന ചോദ്യമായി അത് മാറുമെന്നായിരുന്നു ജീവ വിശദീകരിച്ചത്.
ഇപ്പോഴത്തെ കല്യാണങ്ങളൊക്കെ കാണുമ്പോള്‍ ഒന്നൂടെ കല്യാണം കഴിച്ചാലോ എന്ന് തോന്നാറുണ്ട്. അതേക്കുറിച്ച് ഞങ്ങളെപ്പോഴും പറയാറുണ്ട്. ഞങ്ങള്‍ കല്യാണം കഴിക്കുന്ന സമയത്ത് ഒട്ടും അടിപൊളിയായിരുന്നില്ല. ഹല്‍ദി, സംഗീത് നൈറ്റ്, റിസപ്ക്ഷനൊന്നും അന്നുണ്ടായിരുന്നില്ല എന്നും ഇരുവരും പറയുന്നു.