in

സംഖ്യാശാസ്ത്ര പ്രകാരം നടി ലെന പേര് മാറ്റി, പുതിയ പരിഷ്‌കാരം ഇങ്ങനെ

ഭാഗ്യം പ്രതീക്ഷിച്ച് സംഖ്യാ ശാസ്ത്ര പഠനം പിന്തുടര്‍ന്ന് സ്വന്തം പേര് പലരും മാറ്റുന്നുണ്ട്. പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ മാറ്റം വരുത്തുന്നവരുണ്ട്. എന്നാല്‍ ചിലര്‍ പേരു മൊത്തത്തില്‍ അങ്ങ് മാറ്റുകയും ചെയ്യും. ഹിന്ദിയിലും തമിഴിലും താരങ്ങള്‍ ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ മലയാളത്തിലും താരങ്ങള്‍ ഇക്കാര്യത്തില്‍ പിന്നിലല്ല.

ഏറ്റവും ഒടുവിലായി സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവിനായി പേര് പരിഷ്‌കരിച്ചിരിക്കുകയാണ് നടി ലെന. താരം മാറ്റം വരുത്തിയിരിക്കുന്നത് സ്വന്തം പേരിന്റെ സ്‌പെല്ലിംഗ് ആണ്. ഇംഗ്ലീഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്‌കരിച്ചത്. ‘LENAA’ എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു. പേര് മാറ്റം താരം തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചു.

സംവിധായകന്‍ ജോഷി, നടന്‍ ദിലീപ് തുടങ്ങിയവര്‍ പേരില്‍ മാറ്റം വരുത്തിയവരാണ്. തന്റെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേര്‍ത്താണ് ജോഷി പേര് പരിഷ്‌കരിച്ചിരുന്നത്. നടന്‍ ദിലീപ് ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് മാറ്റം വരുത്തിയത്. ‘മൈ സാന്റ’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് തന്റെ പുതിയ പേര് ഔദ്യോഗികമാക്കിയത്.

Written by admin

ഇവിടെ ഏതെങ്കിലും നടിമാര്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടോ, ഭാഗ്യലക്ഷ്മി ചോദിക്കുന്നു

‘കാറും സാരിയും’ആഹാ അന്തസ്സ്…വീണ്ടും ആരാധകരെ കൊതിപ്പിച്ച് മലയാളി മോഡൽ’നീരജ നായർ