ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ സംവിധാന മേഖലയിലേയ്ക്കു കടന്നു വന്നയാളാണ് ഒമര്‍ ലുലു. പിന്നീട് ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക എന്നീ ചിത്രങ്ങളും ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങി. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ഗാനം ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലൂടെ പ്രിയ വാര്യര്‍, റോഷന്‍ എന്നിവരും പ്രശസ്തി നേടി. ഇര്‍ഷാദ് പ്രധാന കഥാപാത്രമായെത്തിയ ‘ നല്ല സമയം’ ആണ് ഒമറിന്റെ അവസാന ചിത്രം
ഇപ്പോഴിതാ തന്റെ സിനിമയുടെ പേരിലുണ്ടായ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഒമർ ലുലു. ‘അംബാനി ബിഗ് ബഡ്ജറ്റ് ചിത്രമല്ല. എന്റെ ചിത്രങ്ങളിളിൽ ദ്വയാർത്ഥ പ്രയോഗങ്ങളുണ്ടെന്ന് പൊതുവേ ഒരു സംസാരമുണ്ട്. അതുകൊണ്ട് തന്നെ അത്തരമൊരു പ്രശ്നവും ഉണ്ടാകാതെയും സിനിമ ചെയ്യും.’ ‘അത്തരത്തിലും എനിക്ക് സിനിമ പിടിക്കാൻ എനിക്ക് അറിയാമെന്ന് തെളിയിക്കണ്ടേ. എംഡി എം പ്രചാരണത്തിന് വേണ്ടി ചെയ്ത സിനിമയല്ല നല്ല സമയം. തീയറ്ററിൽ റിലീസ് ചെയ്യണം എന്നുപോലും ചിന്തിച്ചിട്ടില്ല. സിനിമകളിൽ സിഗററ്റ് വെയ്ക്കും കത്തിക്കാൻ പാടില്ലെന്ന് പറയും. എന്നാൽ പിന്നെ ഇവർക്ക് ഇത് വിൽക്കാതിരുന്നു കൂടെ. തോക്ക് തരാം പക്ഷേ വെടി വെയ്ക്കരുതെന്ന് പറയും പോലെയല്ലേ ഇത്.’
‘കൊടയ്‌ക്കനാലിൽ ചിലർ പോകും മഷ്‌റൂം കഴിക്കാൻ… ഈ അടുത്ത് ലെന പറഞ്ഞില്ലേ… ഞാൻ മനസിലാക്കിയിടത്തോളം അത് നാച്ച്വറലി ഉണ്ടാകുന്ന മഷ്‌റൂം അല്ല. അത് ആർട്ടിഫിഷലായി ആസിഡ് ഡ്രിപ്പ് ചെയ്യുന്നതാണ്. എൽഎസ്ഡിയുടെ ആസിഡ് ഈ മഷ്‌റൂമിൽ ഇവർ ചേർക്കുന്നതാണ്. എന്നിട്ടാണ് അത് വിൽക്കാൻ വെയ്ക്കുന്നത്. അല്ലാതെ ഇത്രയധികം മഷ്‌റൂം എവിടെ നിന്നാണ് കിട്ടുന്നത്. ഏത് സീസണിൽ പോയാലും കിട്ടും അത് എങ്ങിനെയാണ് അങ്ങനെ കിട്ടുന്നത്.’
‘ഇത് വലിയ വ്യവസായമാണ് അവിടെ. ഒരു കുടിൽ വ്യവസായം പോലെയാണ്. എൽഎസ്‌ഡിയുടെ സ്ഥിരം ഉപയോഗം ആത്മത്യ ചെയ്യാനുള്ള പ്രേരണ വരെ കൂട്ടും. ലെന പറഞ്ഞത്… ഇത് എടുത്തിട്ട് മെഡിറ്റേഷൻ ചെയ്തുവെന്നാണ്. പക്ഷെ ഇത് കഴിച്ചിട്ട് ആത്മഹത്യ പ്രേരണ കാണിച്ച ഒരുപാട് വ്യക്തികളുണ്ട്.’
‘ഞാൻ ഈ പുതിയ കുട്ടികൾ വരുമ്പോൾ അവരോട് ഇതിനേക്കുറിച്ചൊക്കെ ചോദിച്ചറിയും. അവർ അവരുടെ അനുഭവങ്ങൾ തുറന്നുപറയും. ചിലർ മഷ്‌റൂം കഴിച്ചിട്ട് വരുമ്പോഴാണ് അപകടമരണം സംഭവിക്കുന്നത്. തമാശക്ക് പറയും പോലെ അല്ല സൈഡ് എഫക്ട്. ഇത്രയധികം മഷ്‌റൂം ഉണ്ടെങ്കിൽ അത് കയറ്റി അയക്കില്ലേ.’ ‘കഞ്ചാവിന്റെ കാര്യം തന്നെ അങ്ങനെ അല്ലേ… നല്ലത് കയറ്റി അയച്ചിട്ട് ഇവിടെ വലിക്കുന്നത് ഏറ്റവും നിലവാരം ഇല്ലാത്ത സാധനമാണ്. അതേപോലെയാണ് മഷ്‌റൂമിന്റെ കാര്യവും. നാച്ചുറലി ഉണ്ടാകുന്നത് ആണെങ്കിൽ എപ്പോഴേ കയറ്റി അയച്ചുപോകും