ഒരു ബുക്ക് എഴുതിയതിന്റെ പേരിൽ സമൂഹമാധ്യമത്തിലൂടെ ചർച്ചയായപ്പെട്ട പേരാണ് നടി ലെനയുടേത്. അഭിമുഖങ്ങളിലൂടെയുള്ള ലെനയുടെ തുറന്നുപറച്ചിൽ വിമർശിച്ചത് നിരവധി പേരായിരുന്നു. മാതാപിതാക്കളുടെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അഭിമുഖത്തിലൂടെ മകളെക്കുറിച്ച് വളരെ അഭിമാനത്തോടുകൂടി പറയുന്ന മാതാപിതാക്കളെയാണ് പ്രേക്ഷകർ കണ്ടത്.
ചെറുപ്പം മുതൽ തൊട്ട് സ്വന്തം കാര്യത്തിന് മറ്റുള്ളവരെ ആശ്രയിക്കാത്ത കുട്ടിയായിരുന്നുവെന്നും കോളേജിൽ പഠിക്കുമ്പോഴേക്കും സമ്പാദിക്കാൻ തുടങ്ങിയിരുന്നുവെന്നും എവിടെ പഠിക്കണമെന്ന് പഠിക്കണം എന്നതുതന്നെ അവൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു എന്നും അമ്മയും അച്ഛനും പറയുന്നു.
പഠിക്കാനായി കോളേജിൽ പോയി ജോയിൻ ചെയ്തതിനുശേഷം ആണ് തങ്ങൾ അക്കാലത്തെക്കുറിച്ച് അറിഞ്ഞത് പോലുമെന്നും, അത്രയധികം സെൽഫ് ആയി കാര്യങ്ങൾ നോക്കാനും ചെയ്യാനും അറിയാവുന്ന പെൺകുട്ടിയായിരുന്നു എന്നും പറയുന്നു. കുഞ്ഞിലേ തൊട്ട് എൽകെജി ക്ലാസിൽ കൊണ്ട് വിടുമ്പോൾ മുതൽ സാധാരണ കുട്ടികളിൽ നിന്നും അവൾ വ്യത്യസ്തമായിരുന്നു. ബാഗും പുസ്തകവും ഒക്കെ സ്വയം എടുത്തു കൊണ്ട് അവൾ പോകാൻ ഇറങ്ങുമായിരുന്നു. മറ്റു കുട്ടികൾ ക്ലാസിൽ കരയുമ്പോൾ ലെന ആയിരുന്നു അവളെ ആശ്വസിപ്പിച്ചിരുന്നത്. കുഞ്ഞിലേ മുതൽ അവൾ ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ പ്രാപ്തയായിരുന്നു എന്നും അച്ഛനും അമ്മയും പറഞ്ഞു.
കുഞ്ഞിലെ മുതൽ അവൾക്ക് എല്ലാത്തിനും സംശയമുണ്ടായിരുന്നു. അത് എന്തുകൊണ്ടാണ് ഇത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു കൊണ്ടിരിക്കുമെന്നും അവസാനം അതിൻറെ ഉത്തരം കണ്ടെത്തിയാൽ അവളെ ചോദ്യം അവസാനിപ്പിക്കുകയുണ്ടായിരുന്നുള്ളൂ എന്നും പറഞ്ഞു. മകൾ ഒരു പുസ്തകം എഴുതിയതിൽ അച്ഛനായ തനിക്ക് ഒരുപാട് അഭിമാനം തോന്നുന്നുണ്ടെന്നും പറഞ്ഞു.