മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായ ഒരു നടിയാണ് സജിത ബേട്ടി. കോഴിക്കോട് സ്വദേശിയായ സജിത വിവാഹിതയായ ശേഷം കുടുംബമൊത്ത് സന്തോഷത്തോടെ ജീവിതം നയിക്കുന്നത്.
ഇപ്പോള്‍ വിവാഹ ശേഷം വയനാടാണ് കുടുംബമൊത്ത് സെറ്റില്‍ ചെയ്തിരിക്കുന്നത്. ഷമാസാണ് സാജിതയെ വിവാഹം ചെയ്തിരിക്കുന്നത്. ഒരു മകള്‍ കൂടെ ഉണ്ട്. കണ്‍സ്ട്രക്ഷന്‍ ബിസ്സിനസ്സ് ആണ് ഭര്‍ത്താവ് ചെയ്തതത്. പ്രണയിച്ചല്ലായിരുന്നു വിവാഹം നടത്തിയത്. വീട്ടുകാര്‍ ആലോചിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടേത്. മകള്‍ ജനിച്ച ശേഷമാണ് നടി അഭിനയത്തില്‍ നിന്നും മാറിയത്.
അറുപതിലധികം സിനിമകളില്‍ സജിത ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ബാല താരമായാണ് താരം അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആണ് സീരിയലില്‍ അഭിനയിച്ചത്. രണ്ടര വര്‍ഷം മുന്‍പ് ആണ് അവസാനമായി സജിത അഭിനയിച്ചത്. കുക്കറി ഷോയിലും താരം പങ്കെടുത്തിരുന്നത്. ഷോയിലൂടെ താരം വിവാദത്തിലും എത്തിയിരുന്നു.
ഇപ്പോഴിതാ താരം സ്വകാര്യ ജീവിതത്തെ ക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഭര്‍ത്താവും മകളുമാണ് തന്റെ ഇപ്പോഴത്തെ ലോകമെന്നു അഭിമുഖത്തില്‍ സജിത പറയുന്നു. തല്ക്കാലം മോള്‍ക്ക് വേണ്ടിയാണ് മാറി നില്‍കുന്നതെന്നും ഭര്‍ത്താവ് പറയുന്നത് വരെ അഭിനയം തുടരുമെന്നും സജിത തുറന്നു പറയുന്നു. സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലാത്ത താരത്തിന്റെ വിശേഷങ്ങളെല്ലാം അറിയുന്നത് അഭിമുഖങ്ങളിലൂടെയാണ് ആരാധകര്‍ അറിയുന്നത്.