കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ ദുരൂഹത.അമ്മയ്ക്കെതിരെ മൊഴിനൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചിരുന്നതായി ഇളയകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.ഭർത്താവിന്റെ രണ്ടാം വിവാഹത്തെ എതിർത്തത്തിന്റെ വൈരാഗ്യത്തിൽ കേസിൽ കുടുക്കിയതാണെന്നും മാതാപിതാക്കൾ പരാതിപ്പെട്ടു.ഭാര്യക്കെതിരെ പരാതിയുമായെത്തിയ ഭർത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
പതിനാലുകാരനായ മകനെയും ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റിൽ എന്ന കേരള മനസാക്ഷിയെ ഞെട്ടിച്ച ആ വാർത്തയുടെ പിന്നാമ്പുറം തേടിയാണ് ജയിലിൽ കിടക്കുന്ന 37കാരിയുടെ വീട്ടിൽ മാധ്യമ സംഘമെത്തിയത്.പതിനേഴും പതിനാലും പതിനൊന്നും വയസ്സുള്ള മൂന്ന് ആൺകുട്ടികളും ആറു വയസ്സുള്ള ഒരു പെൺകുട്ടിയും കുറ്റാരോപിതനായ സ്ത്രീയുടെ മക്കൾ.
പ്രണയവിവാഹം ആയിരുന്നുവെങ്കിലും നിരന്തര പീഡനം ആയതോടെ മൂന്നു വർഷം ആയി ഭർത്താവുമായി വേർപെട്ട ആണ് താമസം.ഇതോടെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിനു ശേഷം മൂന്നു കുട്ടികളെ ഭർത്താവ് കൊണ്ടുപോയി.ഇതിൽ ഒരു കുട്ടിയുടെ മൊഴിയിലാണ് കേസും അറസ്റ്റും.