ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളത്തിലും തമിഴിലും ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്ന നടിയാണ് അനിഖ സുരേന്ദ്രൻ.നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ ശ്രദ്ധേയമാകുന്നു. നിരവധി ഫോട്ടോഷൂട്ടുകൾ ഇപ്പോൾ നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. എല്ലാ ചിത്രങ്ങൾക്കും എന്തെങ്കിലും രീതിയിലുള്ള പ്രത്യേകതകളും കൊണ്ടുവരാറുണ്ട് .ഇത്തവണ താരം സ്റ്റൈലിഷ് ലുക്കിലൂടെയാണ് ആരാധകർക്ക് മുന്നിലെത്തിയത്. നിരവധിപേരാണ് ചിത്രങ്ങൾക്ക് കമൻറുകൾ നൽകി രംഗത്ത് എത്തിയത് .
കോവിഡ്കാലത്താണ് ഏറ്റവും അധികം ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ശ്രദ്ധനേടിയത്. നായികനിരയിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം. മലയാളത്തിൽ ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ ശേഷം താരം തമിഴിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിരുന്നു. അതിനു ശേഷം നിരവധി അവസരങ്ങളാണ് നടിയെ തേടിയെത്തുന്നത്. ഫോട്ടോഷൂട്ട് ലൂടെ താൻ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് താരം ചിത്രങ്ങളിലൂടെ പറഞ്ഞു വയ്ക്കുകയാണ്. താരത്തിന് ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്.
മോഡേൺ ഔട്ഫിറ്റിൽ എലഗന്റ് ലുക്കിലാണ് അനിഖ സുരേന്ദ്രൻ ഇത്തവണ എത്തിയത്. ചുവപ്പും വെളുപ്പും കോമ്പിനേഷനിലുള്ള ക്രിസ്മസ് തീമിലുള്ള വസ്ത്രമാണ് താരം ഫോട്ടോഷൂട്ടിൽ ധരിച്ചിരിക്കുന്നത്. ഒരേ നിറത്തിലുള്ള പാന്റ്സും ഓവർ കോട്ടുമാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ജോ ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് പ്രിയങ്ക ആണ് സ്റ്റൈൽ ചെയ്തത്.
View this post on Instagram