ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രന്‍. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. പലപ്പോഴും അനിഖ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഗോസിപ്പിനെ കുറിച്ചും, പ്രണയത്തെ കുറിച്ചും, പ്രൊപ്പോസല്‍സിനെ കുറിച്ചും കല്യാണത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് അനിഖ.
അനിഖയുടെ വാക്കുകള്‍, ഹോട്ടാണെന്ന് പറഞ്ഞത് വിഷമമൊന്നും തോന്നിയിട്ടില്ല. പലരും ക്യൂട്ടാണെന്നും പറയാറുണ്ട്. രണ്ടും ഒരുപോലെ പറയാറുള്ളത് കൊണ്ട് വിഷമമൊന്നും തോന്നിയിട്ടില്ല. നല്ലതല്ലേ. എന്നെ പറ്റിയുള്ള ഗോസിപ്പ് ഇതുവരെ ഞാന്‍ കേട്ടിട്ടില്ല. എന്റെ നല്ലൊരു ആണ്‍സുഹൃത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കേട്ടപ്പോള്‍ നല്ല ദേഷ്യം വന്നു. അവനെന്റെ ബോയ് ഫ്രണ്ടാണെന്ന് പറഞ്ഞു, അപ്പോഴെനിക്ക് നല്ല ദേഷ്യം വന്നു. എനിക്കൊരുപാട് ആണ്‍സുഹൃത്തുക്കളുണ്ട്. തനിക്ക് വ്യക്തിപരമായി ക്രഷ് തോന്നിയ സെലിബ്രിറ്റികള്‍ ടൊവിനോയും ഹാരിസ് ജയരാജുമൊക്കെയാണ്.
സ്വന്തം പേര് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തിട്ടുണ്ട്. എന്റെ കൃത്യമായ വെയിറ്റ് വരെ ഗൂഗിള്‍ കാണിച്ചു തന്നപ്പോള്‍ ഞെട്ടിപ്പോയി, അവരിതെങ്ങനെ അറിഞ്ഞുവെന്ന് കരുതി. ആണ്‍സുഹൃത്തുക്കളില്‍ പലരും തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. അത് നടന്നുകൊണ്ടിരിക്കുകയാണ്. ഒരു റിലേഷന്‍ഷിപ്പിന് വേണ്ടി പ്രത്യേകം സമയമൊന്നുമില്ല ഇപ്പോള്‍, പഠനവും ഷൂട്ടുമൊക്കെയായി ആകെ തിരക്കിലാണ്. അതുകൊണ്ടൊരു റിലേഷന്‍ ഷിപ്പിന് താത്പര്യമില്ല. അതുകൊണ്ട് ഇപ്പോഴും സിംഗിളാണ് എന്നും അനിഖ പറഞ്ഞു.