ഉദാഹരണം സുജാത എന്ന 2018ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ.2019 ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന അനശ്വരയുടെ ചിത്രം ഏറെ ശ്രദ്ധേയമായി മാറി. അനശ്വരക്ക് ഇന്ന് 19 ാം പിറന്നാളാണ്. തനിക്ക് നേരെയുണ്ടായ സൈബർ അതിക്രങ്ങളിൽ പതറാതെ ഉറച്ച നിലപാടെടുത്ത് മറുപടി നൽകിയ നടി കൂടിയാണ് അനശ്വര. ചുരുങ്ങിയ സമയത്തിനുള്ളിൽ അനശ്വര മലയാളസിനിമാ മേഖലയിൽ തന്‍റേതായ സ്ഥാനം നേടി.
ബോളിവുഡ് താരം ജോണ്‍ എബ്രഹാം മലയാളത്തില്‍ നിര്‍മ്മിക്കുന്ന മൈക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത് ഗംഭീര പരിപാടിയിലൂടെ ആയിരുന്നു. അനശ്വര രാജനാണ് നായികയായി എത്തുന്നത്. നിരവധി പുതു മുഖങ്ങളും ചിത്രത്തിലുണ്ട്. ഫസ്റ്റലുക്ക് പുറത്തിറക്കിയ ചടങ്ങില്‍ അനശ്വരയുടെ ഗ്ലാമര്‍ ഗെറ്റപ്പ് ശ്രദ്ധേയമായിരുന്നു.
പെട്ടെന്നുള്ള അനശ്വരയുടെ രൂപമാറ്റം ഏവരെയും ഞെട്ടിച്ചിരുന്നു. ഈ രൂപമാറ്റത്തെ കുറിച്ച് വലിയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. മുഖത്തിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ താരം പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തുവെന്നും അതിന്റെ ഫലമാണ് മുഖം ഇങ്ങനെയായത് എന്നൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
ഇതിലെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അനശ്വര ഇപ്പോള്‍. വാര്‍ത്തകള്‍ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. താന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അത്തര മൊരു വാര്‍ത്ത വന്നത് എന്ന് അറിയില്ല. മുടി മാത്രമാണ് മുറിച്ചത്. പിന്നെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇറക്കുന്നവരോട് ഒന്നും പറയാനില്ല എന്നാണ് അനശ്വര വ്യക്തമാക്കുന്നത്. നേരത്തെ ഷോര്‍ട്സ് ഇട്ടതിന്റെ പേരില്‍ താരം കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു.