മലയാള സിനിമയിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു താരം ആയി മാറിയിരിക്കുകയാണ് ഗ്രേസ് ആന്റണി. ചുരുങ്ങിയ സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാളത്തിലെ മുൻ നിര നായികമാരുടെ പട്ടികയിൽ എത്തിയ താരം കൂടിയാണ്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയിരുന്നു.
എന്നാൽ കൂടിയും താരത്തിന്റെ കരിയർ ഒന്നുകൂടി ഉയർത്തിയത് കുമ്പളങ്ങി നൈറ്റ്സിലെ ടീന മോൾ എന്ന കഥാപാത്രം ആണ്. ഒരുപാട് അഭിപ്രായങ്ങൾ നേടിയെടുക്കാൻ ആ സിനിമയിൽ കൂടി താരത്തിന് സാധിച്ചിട്ടുണ്ട്. അതിന് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ താരം എത്തിയ വഴികളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ഒരു പാവപെട്ട കുടുബത്തിൽ ജനിച്ച കൂടിയാണ് ഗ്രേസ്. സാധാരണ കുടുബത്തെ പോലെ അച്ചന് കൂലി പണി എടുത്താണ് ഞങ്ങളെ പോറ്റിയത് എന്നും താരം തുറന്ന് പറയുകയാണ്. അച്ചന് കൂലി പണി ആയത് കൊണ്ട് തന്നെ അഭിനയ മോഹം പറഞ്ഞപ്പോൾ എല്ലാവരും പരിഹസിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു.
അവിടെ നിന്ന് ഒരുപാട് കഷ്ടപ്പടുകൾ സഹിച്ചിട്ടാണ് എന്നീ നിലയിൽ എത്തിയത്. സിനിമയിൽ എത്തിയിട്ടും ഞങ്ങളുടെ കുടുബത്തിന് വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല അച്ഛൻ ഇന്നും കൂലി പണിക്ക് പോവാറുണ്ട്. അച്ഛന് കൂലി പണിയാണ് എന്ന് പറയാൻ ഒരു മടിയും ഇല്ല ആരുടെ മുന്നിലും അച്ഛന് ടൈൽസ് ഒട്ടിക്കുന്ന പണിയാണെന്ന് അഭിമാനത്തോടെ എന്നും പറയും എന്നും താരം വെളിപ്പെടുത്തി. ഒരു പണിയും ചെറുതല്ല എല്ലാ ജോലിക്കും അതിന്റെതായ മാന്യതയുണ്ട്. സിനിമയിൽ വരുന്ന സമയത്ത് അതിന് മുൻപും പണം ഇല്ലാത്തത് കൊണ്ട് പല സ്ഥലങ്ങളിൽ നിന്നും ഒഴിവാക്കിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തി.
അന്ന് മാറ്റി നിർത്തിയവരുടെ മുന്നിൽ ഇന്ന് വളരെ അഭിമാനത്തോടെയാണ് ഞാൻ നിൽക്കുന്നത് എന്നും താരം പറഞ്ഞു. ഒരുപക്ഷെ എന്നെ കളിയാക്കിയവരും പരിഹസിച്ചവരും ആണ് എന്നെ ഈ നിലയിൽ എത്തിച്ചത് കാരണം അന്ന് അവർ എന്നെ കളിയാക്കിയ സാഹചര്യം മനസ്സിൽ കെടാതെ നിന്നത് കൊണ്ടാണ് ഞാൻ എന്നീ കാണുന്ന രീതിയിൽ എത്തിയത്. നമ്മുടെ സ്വപ്നം പൂർത്തീകരിക്കാൻ പണം അല്ല വേണ്ടത് മറിച്ചു എല്ലാം നേരിടാൻ ഉള്ള ഒരു ധൈര്യം മാത്രം മതിയെന്നും താരം കുട്ടിച്ചേർത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും താരം ഇപ്പോൾ സജീവം ആണ്. ലക്ഷക്കണക്കിന് ആരാധകരുണ്ട് താരത്തിന് ഇപ്പോൾ.