പഞ്ചരത്നങ്ങളുടെ അമ്മ രാമാ ദേവിക്ക് കേരളത്തിൽ ഇതിനുമപ്പുറം ഒരു വിശേഷണം വേണ്ട ഒറ്റപ്രസവത്തിൽ ജനിച്ച അഞ്ചു മക്കളെയും തളരാതെ പറക്കുമുറ്റുന്നതുവരെ തന്റെ ചിറകിൻ കീഴിൽ വളർത്തി വലുതാക്കിയ അമ്മ നാലു പെൺമക്കളിൽ മൂന്നു പേരുടേയും വിവാഹം കഴിഞ്ഞു ഒരാളുടെ വിവാഹത്തിനായി എല്ലാമൊരുക്കി കാത്തിരിക്കുന്നു ഉത്രജൻ എന്ന ആൺതരി അമ്മയ്ക്ക് താങ്ങായും തണലായും എപ്പോഴും കൂടെയുണ്ട് തന്റെ ജീവിതവഴികൾ രമാദേവി അഭിമുഖത്തിൽ പറയുന്നു 1995 വൃശ്ചികമാസത്തിലെ നവംബർ 18 ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രേംകുമാർ രമാദേവി ദമ്പതികളുടെ മക്കളായി ഒരേ പ്രസവത്തിൽ ഉത്തമ, ഉത്തര, ഉത്രജ, ഉത്രാ, ഉത്രജൻ എന്നിവരുടെ ജനനം പിന്നീട് പഞ്ചരത്നങ്ങൾ എന്നാണ് സ്നേഹത്തോടെ മലയാളികൾ ഇവരെ വിളിച്ചത് പ്രതിസന്ധികൾ താങ്ങായത് എന്തെല്ലാം എന്ന ചോദ്യത്തിന് രമാദേവിയുടെ മറുപടി ഇങ്ങനെ തളർന്നു പോയി എന്ന് തോന്നിയപ്പോൾ എല്ലാം ഭഗവാൻ കൈപിടിച്ചുയർത്തി ഒരു സുഖത്തിന് ഒരു ദുഃഖം എന്ന തരത്തിലാണ് ജീവിതം എപ്പോഴും ദുഃഖം മാത്രമായിരിക്കില്ല ജീവിതത്തിൽ എന്റെ ജീവിതം ഈശ്വരന് സമർപ്പിച്ചിരിക്കുകയാണ് മക്കളെ വളർത്താൻ ഒരുപാട് പ്രയാസപ്പെട്ടു അവർക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന ചിന്ത എപ്പോഴും ഉണ്ടായിരുന്നു.
മക്കളിൽ ഒരാൾക്ക് വയ്യാതെ ആയാൽ എല്ലാവരെയും കൂട്ടി ആശുപത്രിയിലേക്ക് പോകണം രാത്രിയിൽ ആയാലും ഇങ്ങനെ തന്നെ അവരെ ഏൽപ്പിച്ചു പോകാൻ ആരുമില്ല എനിക്ക് വയ്യാതെ വന്നാലും അവരെയും കൊണ്ട് മാത്രമേ ആശുപത്രിയിലേക്ക് പോകുവാൻ കഴിയുകയുള്ളൂ ഹൃദ്രോഗ ബാധിതയാണ് ഞാൻ പേസ്മേക്കറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത് മക്കളുടെ വിവാഹം നടത്തിയത് എങ്ങനെ എന്നുള്ള ചോദ്യത്തിന് രമാദേവി എന്ന ഈ അമ്മയുടെ വാക്കുകൾ ഇങ്ങനെ നല്ലവരായ മലയാളികളുടെ എല്ലാ സഹായവും ജീവിതത്തിൽ ഉണ്ടായിരുന്നു പിന്നെ ജോലി അത് വലിയ അനുഗ്രഹമായിരുന്നു കുട്ടികളുടെ അച്ഛൻ മരിച്ചപ്പോൾ ഉമ്മൻചാണ്ടി സാറാണ് എന്റെ അവസ്ഥ കണ്ട് അന്ന് സഹകരണ ബാങ്കിൽ ജോലി തന്നത് ജീവിക്കാൻ സഹായിച്ചത് അതാണ് കുട്ടികളുടെ വിവാഹ ശേഷം അദ്ദേഹം എല്ലാവരെയും കാണാൻ വീട്ടിൽ വരുകയും ചെയ്തിരുന്നു സർക്കാരിന്റെ സഹായത്തോടെയാണ് മക്കളെ പഠിപ്പിച്ചതും വളർത്തിയതും എല്ലാം സർക്കാരിന്റെ പിൻബലം എന്നും വലുതായിരുന്നു.