in ,

സാന്റയായി അനാർക്കലി മരിക്കാർ: ക്രിസ്മസ് കാലത്തെ സ്പെഷ്യൽ ഫോട്ടോഷൂട്ട് ഇതാ

ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടും ആയി ഇൻസ്റ്റഗ്രാ മുകളിൽ തരംഗമാവുകയാണ് യുവനായികമാർ. ഇപ്പോഴിതാ ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അനാർക്കലി മരിക്കാർ ക്രിസ്മസ് ഫോട്ടോഷൂട്ടുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ്.റെഡ് കളർ ഡ്രസിൽ ആണ് അനാർക്കലി ക്രിസ്മസ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. സ്റ്റൈലിഷായി ഗ്ലാമറസായാണ് താരം ചിത്രങ്ങളിൽ എത്തിയത്.

ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയത്. ആയിരങ്ങളാണ് ചിത്രത്തിന് കമൻറ് കളുമായി എത്തിയത്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ തൻറെ അഭിപ്രായങ്ങൾ പറഞ്ഞ് അനാർക്കലി വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ആനന്ദം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയത്തിന് ശേഷം അനാർക്കലിക്ക് നിരവധി ഓഫറുകൾ വന്നിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് താരം .

സോഷ്യൽമീഡിയയിലും വളരെയധികം ആക്ടീവ് ആണ്. എല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതം ആയതുകൊണ്ടുതന്നെ താരത്തിന് സൈബർ അറ്റാക്ക് കളും വരാറുണ്ട്, ഈ അടുത്ത് നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് അനാർക്കലി സോഷ്യൽ മീഡിയയിൽ ഇടംനേടിയിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായ ലാലിയാണ് അനാർക്കലിയുടെ അമ്മ ,അനിയത്തി ലക്ഷ്മി മരിക്കാരും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ലക്ഷ്മി ഒരു അസിസ്റ്റൻറ് ഡയറക്ടർ ആയി ജോലി ചെയ്യുകയാണ്. ബാലതാരമായാണ് ലക്ഷ്മിയും മലയാള സിനിമയിലേക്ക് വന്നത്.

Written by admin

അല്ലിയുടെ കുട്ടിക്കഥകളും കവിതകളും പുസ്തകരൂപത്തിൽ: ഇത് മകൾക്കുള്ള ക്രിസ്മസ് സമ്മാനമാണെന്ന് സുപ്രിയ

ശിവപ്രസാദ് കുഞ്ഞാറ്റയെ സ്‌നേഹിക്കുന്നത് മകളെപ്പൊലെ, തുറന്നു പറ‍ഞ്ഞ് ഉർവശി