in

മോശം കമന്റിടുന്നവരിൽ ഭൂരിഭാ​ഗവും പ്രായമായവർ, ഇപ്പോൾ ഇൻസ്റ്റഗ്രാമിലേക്ക് ഇവർ വന്നിട്ടുണ്ട്, ഞാനിട്ട ഒരു പോസ്റ്റിന്റെ കമന്റ് കണ്ട് ഞെട്ടിപ്പോയി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ നടി ശ്രദ്ധേയയായി. ഇപ്പോളിതാ സോഷ്യൽ മീഡിയ കമന്റുകളെക്കുറിച്ച് പറയുകയണ് താരം.

ഫേക്ക് അക്കൗണ്ടുകളിൽ നിന്നാണ് കൂടുതലായും ഇത്തരം കമന്റുകൾ വരാറുള്ളത്. കുറച്ച് മുമ്പോട്ട് ചിന്തിക്കുന്നയാളുകളാണ് നമുക്ക് ചുറ്റുമുള്ളത്. അതിനിടയിൽ നേരിട്ട് ടോക്‌സിസിറ്റി പ്രകടിപ്പിക്കുക അത്ര എളുപ്പമല്ല. പെൺകുട്ടികളുടെ പ്രൊഫൈലിന് താഴെയാണ് കൂടുതലായും മോശം കമന്റുകൾ കാണാറുള്ളത്.

പണ്ടൊക്കെ ഫേസ്ബുക്കിലൂടെയായിരുന്നു കമന്റുകൾ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സ്ഥിതി ഇതു തന്നെയാണ്. മുമ്പൊക്കെ ഇൻസ്റ്റഗ്രാമിൽ യുവജനങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്. അവർ പോസിറ്റിവിറ്റിയാണ് പരത്താൻ ശ്രമിക്കാറുള്ളത്. നമ്മൾ ഇടുന്ന പോസ്റ്റിനെ പിന്തുണച്ചാണ് കമന്റ് വരാറുള്ളത്.

ഞാൻ ഇൻസ്റ്റഗ്രാമും ഫേ്‌സ്ബുക്കുമൊക്കെ നോക്കാറുണ്ട്. ഇതിൽ ഇൻസ്റ്റഗ്രാം കമന്റ് മോട്ടിവേഷനും ഫേസ്ബുക്കിൽ തെറ്റുകൾ മാത്രം കണ്ടുപിടിച്ചുള്ള വിമർശനവുമാണ്. അവരുടെ പ്രൊഫൈൽ എടുത്ത് നോക്കിയാൽ അറിയാം പ്രായമുള്ളവരാണ് എല്ലാവരും. ഇപ്പോൾ ഇൻസ്റ്റഗ്രാമിലേക്ക് ഇവർ വന്നിട്ടുണ്ട്. ഈയടുത്ത് ഞാനിട്ട ഒരു പോസ്റ്റിന്റെ കമന്റ് കണ്ട് ഞെട്ടിപ്പോയി, അനാർക്കലി കൂട്ടിച്ചേർത്തു.

Written by admin

‘ എന്താ ഇത് കടച്ചക്കയോ’… ബിക്കിനിയിൽ ഹോട്ടായി ‘അമീറ ദസ്തൂർ’..!!!

വിവാഹം കഴിഞ്ഞു പതിനാലാം വർഷം പെൺകുഞ്ഞിനെ ദത്തെടുത്ത് അഭിരാമി, പുണ്യ പ്രവൃത്തിയെന്ന് സോഷ്യൽ മീഡിയ