ഈ ക്രിസ്മസ് കാലത്ത് താരങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ആശംസകൾ നൽകിക്കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ പ്രിയപത്നി സുപ്രിയയും ആരാധകർക്ക് ക്രിസ്മസ് ആശംസകളുമായി എത്തിയിട്ടുണ്ട് . അതോടൊപ്പം തന്നെ ഒരു സന്തോഷവാർത്തയും അറിയിച്ചിരിക്കുകയാണ്.അല്ലി എന്ന് വിളിക്കുന്ന അലംകൃത യുടെ കുട്ടിക്കഥകളും കുട്ടിക്കവിതകളും ഒക്കെ ഒരു പുസ്തകരൂപത്തിൽ ആക്കിയാണ് സുപ്രിയ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത്. ഈ ബുക്ക് വില്പനയ്ക്ക് വെക്കാൻ വെച്ചിരിക്കുന്നത് അല്ല എന്നും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വായിക്കാൻ വേണ്ടി തയ്യാറാക്കിയതാണെന്നും സുപ്രിയ കുറിപ്പിലൂടെ എഴുതുന്നുണ്ട്.
മനോഹരമായ ഒരു കവറും ബുക്കിന് നൽകിയിട്ടുണ്ട് .മാത്രമല്ല ഈ സമ്മാനം നൽകിയപ്പോൾ അവൾ അതീവ ആവേശത്തിൽ ആണെന്നും ഇതുതന്നെ റ പ്രിയപ്പെട്ട മകൾക്കുള്ള ക്രിസ്മസ് സമ്മാനം ആണെന്നും സുപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛൻ മരണപ്പെട്ടത് .
അച്ഛൻ ഇല്ലാത്ത ആദ്യത്തെ ക്രിസ്മസ് ആണെന്നും സുപ്രിയ സോഷ്യൽ മീഡിയയിൽ കുറച്ചിട്ടുണ്ട് ,ഈ ക്രിസ്മസിന് മകൾ അല്ലിക്ക് സമ്മാനം നൽകണമെന്ന് ആഗ്രഹിച്ചിരുന്നു , അതുകൊണ്ടാണ് അവളുടെ എഴുത്തുകൾ ഒക്കെ ഒരു പുസ്തകരൂപത്തിൽ ആക്കി അവൾക്ക് സമ്മാനമായി നൽകിയതെന്നും സുപ്രിയ സോഷ്യൽ മീഡിയയിലൂടെ എഴുതിയിട്ടുണ്ട്. നിരവധിപേരാണ് അല്ലിക്ക് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. അല്ലിയുടെ എഴുത്തുകൾ ഇതിനുമുൻപും സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് മകൾ എഴുതിയ കുറിപ്പ് ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു.