അനാർക്കലി മരയ്ക്കാർ എന്ന നടിയെ കുറിച്ച് പലർക്കും ഇന്ന് നന്നായി അറിയാം ആനന്ദം എന്ന ചിത്രം മുതലാണ് നടിയെ ആരാധകർ ശ്രദ്ധിച്ച് തുടങ്ങിയത് പിന്നീട് ഉയരെ എന്ന ചിത്രത്തിൽ പാർവതിക്കൊപ്പം മികച്ച പ്രകടനം തന്നെയാണ് അനാർക്കലി കാഴ്ചവെച്ചത് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും വലിയൊരു ആരാധകനിരയെ അനാർക്കലി സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ താരം ആരാധകരെ സ്വന്തമാക്കിയത് തന്റെ ഗാനത്തിലുള്ള മികവ് കൊണ്ടായിരുന്നു മികച്ച രീതിയിൽ തന്നെ ഗാന രംഗത്ത് തന്റേതായ സ്ഥാനമിക്കാൻ താരത്തിന് സാധിച്ചിരുന്നു പാട്ടുകളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു
അതോടൊപ്പം തന്നെ വ്യക്തമായ ചില അഭിപ്രായങ്ങൾ കൂടി താരം തുറന്നു പറഞ്ഞിട്ടുണ്ട് അത്തരം ചില അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് അത്തരത്തിലുള്ള ഒരു തുറന്നുപറച്ചിൽ ആണ് അടുത്ത സമയത്തും താരം നടത്തിയത് തന്റെ വീട്ടിൽ പോലും തുറന്നു പറയാത്ത അബ്യൂസിനൊക്കെ ധനിരയായിട്ടുണ്ട് എന്നാണ് താരം തുറന്നു പറയുന്നത് ഒരിക്കൽ തന്നോട് ഒരാൾ മോശമായി പെരുമാറിയപ്പോൾ അത് താൻ അമ്മയോട് പറയുകയാണ് ഉണ്ടായത് അപ്പോൾ അമ്മയുടെ ഭാഗത്തുനിന്നുണ്ടായ മറുപടി അക്കാര്യം നീ തന്നെ കൈകാര്യം ചെയ്യണം എന്നായിരുന്നു
എങ്കിൽ മാത്രമേ പിന്നീട് ഒരു ഘട്ടത്തിൽ ഇത്തരം സാഹചര്യത്തിൽ നേരിടാൻ പഠിക്കുകയുള്ളൂ എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നാൽ പുറത്ത് പറയാൻ പറ്റാത്ത തരത്തിലുള്ള അബ്യൂസുകളും തന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് അതൊന്നും പുറത്തു പറഞ്ഞിട്ടില്ല എന്നും പ്രതികരിക്കുന്ന സമയത്ത് ഞാൻ ശക്തമായി പ്രതികരിക്കുന്ന കൂട്ടത്തിൽ ആണ് എന്നും ഒരാൾ പ്രത്യേക ഇന്റ്റൻഷനോട് എന്റെ ശരീരത്തിൽ തൊടുകയാണെങ്കിൽ ആ സമയം തന്നെ പ്രതികരിക്കുന്ന കൂട്ടത്തിലാണ് എന്നും താരം പറയുന്നുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ഷോക്കായി പോകുന്നതും സ്വാഭാവികമാണ്. അത്തരം ഒരു അവസ്ഥയിലൂടെയും കടന്നുപോയിട്ടുണ്ട് എന്നാണ് താരം വ്യക്തമാക്കുന്നത് വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഈ തുറന്നു പറച്ചിലിന് തന്നെ ഒരു ബിഗ് സല്യൂട്ട് ലഭിക്കണം എന്നാണ് പലരും പറയുന്നത് നിരവധി ആരാധകർ ഇതിന് കമന്റുകളുമായി എത്തിയിട്ടുണ്ട്