കാന്‍സറിനെതിരെ പോരാടി ജീവിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ നന്ദു മഹാദേവ എന്ന യുവാവ് എല്ലാവര്‍ക്കും പ്രചോദനമാണ്. രോഗം ശരീരത്തിന്റെ പല ഭാഗങ്ങളെ കവര്‍ന്ന് തിന്നപ്പോഴും കടുത്ത വേദനയില്‍ പുഞ്ചിരിച്ചുകൊണ്ടുള്ള നന്ദുവിന്റെ സംസാരങ്ങളും മറ്റും ഈ രോഗത്താല്‍ ദുരിതം പേറുന്നവര്‍ക്ക് ഒരു ആശ്വാസമായിരുന്നു. നന്ദുവിന് താങ്ങായും തണലായും ഒപ്പമുണ്ടായിരുന്നത് അമ്മ ലേഖയാണ്. നന്ദുവിന്റെ മരണ ശേഷവും പല ഓര്‍മകളും പങ്കുവെച്ച് ലേഖ സോഷ്യല്‍ മീഡിയകളില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ലേഖ പങ്കുവെച്ച പുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ലേഖയുടെ കുറിപ്പ് ഇങ്ങനെ, എന്നെയും സ്‌നേഹിക്കുവാന്‍ ഒരുപാട് പേരുണ്ട് എന്നു മനസ്സില്‍ ആക്കി തന്നത്. ഈ ഫേസ്ബുക്ക് അക്കൗണ്ട് ആണ്…. എനിക്കും ഒരു കുടുംബം ഉണ്ട് എന്നും അതില്‍ നിറച്ചും എന്റെ പ്രിയപ്പെട്ടവര്‍ ഉണ്ട് എന്നും മനസ്സില്‍ അയതും. ഈ ഫ്ബി കുടുംബത്തില്‍ നിന്നും ആണ്… എനിക്കും എന്റെ മോനും ഒരുപാട് ഒരുപാട് സ്‌നേഹം വാരി കോരി തന്നതും ഇവിടെ ഉള്ള പ്രിയപ്പെട്ടവര്‍ ആണ്.. ഇപ്പോഴും എന്റെ സന്തോഷം നിങ്ങള്‍ തന്നെ ആണ്…
എന്തു വന്നാലും എന്നെ കൈ വിടില്ല എന്റെ പ്രിയപ്പെട്ടവര്‍ എന്ന എന്റെ വിശ്വാസം ഉറച്ചതാണ്… നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്റെയും നന്ദുവിന്റേയും മുഖം ഓടി എത്തും എന്നും എനിക്ക് ഉറപ്പാണ്…. ആ പ്രാര്‍ത്ഥന ആണ് എന്റെ പുണ്യം എന്റെ ജീവിതം. ഇത്രയും വലിയ ഒരു ഫാമിലിയില്‍ ജീവിക്കുവാന്‍ കഴിയുന്നതും എന്റെ പുണ്യം ആണ്… എനിക്ക് കിട്ടിയ ഓരോ frds ഉം എന്റെ പുണ്യം തന്നെ ആണ്… എത്രത്തോളം നിങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നു സ്‌നേഹിക്കുന്നു എന്നു അറിയാം.
നിങ്ങളോടു എനിക്ക് ഉള്ള സ്‌നേഹം ആണ് ഈ പോസ്റ്റ് അത്ര സ്‌നേഹം നന്ദി എല്ലാവരോടും… നിങ്ങളുടെ പ്രാര്‍ത്ഥന ഇനിയും എനിക്ക് ഉണ്ടാകണം… എന്റെ മകന്‍ അവനു ഒരു ജന്മം ഉണ്ടെങ്കില്‍ എന്റെ മകനായി തന്നെ തിരിച്ചു എത്താന്‍ ആ പ്രാര്‍ത്ഥന എന്നെ സഹായിക്കും….. കാത്തു ഇരിക്കുന്നു ഞാന്‍ എന്റെ പൊന്നു മോനു വേണ്ടി.. വരും ജന്മങ്ങളിലും…..