മലയാള സിനിമയിലെ പ്രിയപ്പെട്ട ഗായിക റിമി ടോമി സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ഇപ്പോൾ ശ്രദ്ധേയമാകുന്നു. റിമി ടോമിയുടെ സഹോദരങ്ങളെ കുറിച്ച് പങ്കുവെച്ച വരികളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് .മലയാള സിനിമയിലെ പിന്നണി ഗാന രംഗത്ത് വളരെയധികം തിളങ്ങുന്ന താരമാണ് റിമി .ഇപ്പോൾ മ്യൂസിക് റിയാലിറ്റി ഷോകളിൽ അതിഥിയായി എത്താറുണ്ട് ,യു ട്യൂബ് ചാനലിലൂടെ താരം തന്നെ പ്രേക്ഷകരുടെ വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആണ് ഇപ്പോൾ സഹോദരങ്ങളെ കുറിച്ചുള്ള വാക്കുകൾ റിമി പ്രേക്ഷകരുമായി പങ്കുവച്ചത്.
‘റിങ്കുവും റീനുവും, എന്റെ സഹോദരനും സഹോദരിയും ആണെന്നും തൻറെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് എൻറെ സഹോദരിയും സഹോദരനും ,ഒരുപക്ഷേ അവർ തന്നെക്കാൾ വാചാലർ ഒന്നും അല്ല പക്ഷേ കുടുംബത്തെ സ്നേഹിക്കുന്ന രണ്ടുപേരാണ്, അവരുടെ ചേച്ചി ആണ് ഞാൻ എന്ന് പറയുന്നത് എനിക്കന്നും അഭിമാനം മാത്രമാണ് ,അവരുടെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഒക്കെ വേണ്ടവിധത്തിൽ കരുതലോടെ നോക്കുന്ന കുടുംബത്തിനു വേണ്ടി ജീവിക്കുന്ന കുടുംബത്തിന് പുറത്ത് വേറെ ഒരു ലോകമുണ്ടെന്ന് തോന്നൽ പോലും നോക്കാതെ കഴിയുന്ന രണ്ടുപേരാണ്.
മാത്രമല്ല ഇരുവരും പൈസയുടെ വില അറിഞ്ഞു ജീവിക്കുന്നവരാണ് ,അവർ രണ്ടുപേരും എൻറെ ചേട്ടനും ചേച്ചിയും ആണോ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ,അത്രയും പക്വതയുള്ള പെരുമാറ്റമാണ് ഇരുവരുടെയും, ഇത്രയും പാവം ആകരുതെന്ന് ഞാനവരോട് എപ്പോഴും പറയാറുണ്ട്, റിമി കുറിച്ചു.
View this post on Instagram