ഗായിക റിമിടോമിയുടെ വിശേഷങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ സ്വീകരിക്കുന്നത്. ഒരു നല്ല ഗായിക എന്നതിനപ്പുറം ഹാസ്യതാരമായും റിമിയെ ആരാധകർ സ്വീകരിക്കാറുണ്ട്. ടെലിവിഷൻ ഷോകളിൽ വിധികർത്താവായി താരമിപ്പോൾ സ്ഥിരം പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിക്കൊണ്ടിരിക്കുകയാണ്.ഈ കഴിഞ്ഞ സെപ്റ്റംബർ 22നായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. ബർത്ത് ഡേ സെലിബ്രേഷൻ കഴിഞ്ഞ് ഒരു മാസം തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ താരത്തിന്റെ വീഡിയോയുടെ ആഘോഷങ്ങൾ താരം യൂട്യൂബിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇത്തവണത്തെ താരത്തിന്റെ പിറന്നാളാഘോഷം വളരെ രാജകീയമായിരുന്നു എന്നാണ് ആരാധകരും പറയുന്നത്.
രാജസ്ഥാനിലെ ഉദയ്പൂരിൽ ഉള്ള സിറ്റി പാലസിൽ വച്ചായിരുന്നു താരത്തിന്റെ പിറന്നാളാഘോഷം.
സഹോദരിക്കൊപ്പം അവരുടെ രണ്ടു മക്കൾക്കൊപ്പം ആയിരുന്നു താരം യാത്ര നടത്തിയത്. കൊട്ടാരത്തിലെ ഏറ്റവും ലക്ഷ്വരിയായ ഒരു മുറികളിൽ ഒന്നായിരുന്നു താരവും താമസിച്ചത്.
ഷോകൾ ഇല്ലാത്ത സമയത്ത് താരം ഏറ്റവും അധികം ചെലവഴിക്കുന്നത് കുടുംബത്തിനൊപ്പം ആണ്. പ്രത്യേകിച്ചും വീട്ടിലെ കുഞ്ഞുമക്കൾക്കൊപ്പം. താരത്തിന്റെ കുട്ടിപ്പട്ടാളങ്ങൾ പ്രേക്ഷകർക്കും വളരെ പ്രിയപ്പെട്ടവരാണ്.