അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ്. ചിത്രത്തില്‍ ആന്റണി അവതരിപ്പിച്ച പെപ്പെ എന്ന പേരിലാണ് താരം പിന്നീട് അറിയപ്പെടുന്നത്. ഇതിന് ശേഷം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളില്‍ ആന്റണി തിളങ്ങി. അടുത്തിടെയാണ് നടന് വിവാഹിതന് ആയത്. അനീഷയാണ് ഭാര്യ. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ പ്രണയകാലത്തുണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് നടന്.
സിനിമയെക്കുറിച്ച് അമ്മയോടും ഭാര്യയോടും ഒരേ സമയം പറയാന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷം. അജഗജാന്തരം ഷൂട്ടിങ് സമയത്ത് വിവാഹം കഴിഞ്ഞിട്ടില്ല. ഇങ്ങനെ ഒരു യുദ്ധം നടക്കുന്നുണ്ട്. ഭാഗ്യത്തിന് യുദ്ധം കഴിഞ്ഞാല്‍ വിവാഹം നടത്താം എന്നാണ് അന്ന് അവളോട് പറഞ്ഞത്. ഭാര്യ ബാംഗ്ലൂര്‍ ആണ് പഠിച്ചത് ജോലിചെയ്യുന്നതും അവിടെയാണ്. ആ സമയത്ത് ഒരു എട്ടോ ഒന്‍പതു പ്രാവശ്യം കാണാന്‍ പോയിട്ടുണ്ട്. അത് വീട്ടില്‍ രണ്ടുപ്രാവശ്യം പിടിച്ചിട്ടുണ്ട്.
അമ്മ വിളിക്കുമ്പോള്‍ ഫോണില്‍ കന്നഡ പറയും അപ്പോള്‍ അമ്മയ്ക്ക് ഊഹിക്കാമല്ലോ ഞാന്‍ അവിടെ തന്നെ പോയിരിക്കുകയാണ് എന്ന്, സിനിമയുടെ ചര്‍ച്ചകള്‍ക്ക് വേണ്ടി പോകുന്നു എന്ന് പറഞ്ഞു പോകും പക്ഷെ അമ്മ വിളിക്കുമ്പോള്‍ തന്നെ മനസിലാകും അവിടെ ആണ് എന്നുള്ളത്. പിന്നെ മറ്റൊരു പ്രാവശ്യം ബസിന്റെ ടിക്കറ്റ് അമ്മ കണ്ടുപിടിച്ചു.
അങ്കമാലി സ്വദേശിയായ ആന്റണി കിടങ്ങൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ കിടങ്ങൂരിലെ പഠനശേഷം മഹാരാജാസ് കോളേജില്‍ നിന്നായിരുന്നു ബിരുദം സ്വന്തമാക്കിയിരുന്നത്. പഠനകാലത്ത് ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആന്റണി ഓഡിഷനിലൂടെയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ സിനിമയിലേക്ക് എത്തിയത്.