സോഷ്യൽ മീഡിയയിലൂടെ അനിയത്തിക്ക് ജന്മദിനാശംസകൾ നൽകിക്കൊണ്ട് പൂർണിമ. മിനി സ്ക്രീനിൽ ഒരുകാലത്ത് തിളങ്ങിയ പ്രിയ മോഹനാണ് പൂർണിമയുടെ സഹോദരി .ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ പ്രിയ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ,ഭർത്താവ് ദിലുവും പ്രിയ ക്കൊപ്പം ചാനലിൽ ഉണ്ട് .ഇരുവരും വിദേശയാത്രകൾ നടത്തിയാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്.
ചാനലിൽ ഇടയ്ക്ക് പൂർണ്ണിമയുടെ മക്കളായ നക്ഷത്രയും പ്രാർത്ഥനയും എത്താറുണ്ട്, പ്രാർത്ഥനയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് ,എല്ലാവരും കുടുംബസമേതം ചാനലിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ എത്താറുണ്ട്. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രിയയുടെ യൂട്യൂബ് ചാനലിൽ മൂന്നു ലക്ഷത്തിനടുത്ത് സബ്സ്ക്രൈബ് സും ആയിട്ടുണ്ട്. പ്രിയയുടെ മകൻറെ ചിത്രങ്ങളും പൂർണിമ ഇടയ്ക്ക് ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.
ഞങ്ങളുടെ കുട്ടിക്കാലങ്ങളിൽ ഏറ്റവും മിടുക്കിയും സുന്ദരിയും എല്ലാം അവൾ ആണെന്ന് പറഞ്ഞ് അവൾ എന്നോട് വഴക്കിടുമായിരുന്നു, കാരണം നിങ്ങൾ എനിക്ക് ഒരു ദിവസം മുമ്പ് ജനിച്ചവരായിരുന്നു ! ; അത് സത്യമാണ് , നീ അടിപൊളിയാണ് ആണ് എന്റെ പ്രിയ സഹോദരി, ജന്മദിനാശംസകൾ എന്നും പൂർണിമ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. പിറന്നാൾ ആശംസകൾ നൽകിസോഷ്യൽ മീഡിയയിൽ എത്തിയത് നിരവധി പേരാണ്. യൂട്യൂബ് ചാനലിൽ കൂടെയും നിരവധിപേരാണ് പിറന്നാളാഘോഷത്തിൻ റ വീഡിയോ കാണാൻ കാത്തിരിക്കുന്നത് ,ഇരുവരും വിദേശരാജ്യങ്ങളിൽ ഈ അടുത്തും സഞ്ചരിച്ചിരുന്നു, മകനെയുംകൂട്ടി കൊണ്ടാണ് താരങ്ങൾ എല്ലായിടത്തും പോകാറുള്ളത്.