മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും അവതാരകയും ബിസിനസുകാരിയുമൊക്കെയായ പൂർണിമ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരമാണ്. അഭിനയരംഗത്തിൽ നിന്നും കടന്നുവന്ന പൂർണിമ മലയാളികളുടെ ഹൃദയം പിടിച്ചടക്കിയത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്. നായികയായും സഹ നായികയായും സഹോദരിയും ഒക്കെ മലയാള സിനിമയിൽ നിരവധി നിറഞ്ഞുനിന്ന അഭിനേത്രിയായിരുന്നു പൂർണിമ.
വിവാഹത്തിന് ശേഷം അഭിനയരംഗത്തു നിന്ന് വിട പറഞ്ഞുവെങ്കിലും താരം അവതരണ രംഗത്തും ബിസിനസ് രംഗത്തും സജീവമാണ്. പ്രാണ എന്ന വസ്ത്ര വിപണന ബ്രാൻഡ് താരത്തിന്റെ സ്വന്തമാണ്. പ്രാണയിലൂടെ ഇപ്പോഴത്തെ ഓണക്കാലത്തെ വരവ് അറിയിച്ചുകൊണ്ട് ഏറ്റവും പുതിയ സാരി കളക്ഷനുമായി പൂർണിമ എത്തിയിരിക്കുകയാണ്.
പൊട്ട് എന്ന പേര് നൽകിയിരിക്കുന്ന സാരിയും എടുത്ത് നിൽക്കുന്ന പൂർണയുടെ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.സെറ്റ് സാരിയിൽ റെഡും ഓറഞ്ചും നിറത്തിലുള്ള പൊട്ടുകൾ കലർത്തിയാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ടാണ് സാരിയുടെ സ്റ്റൈൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായതുകൊണ്ട് തന്നെ ഓണക്കാലത്ത് നിരവധി ഫോട്ടോഷോട്ടുകൾ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴത്തെ താരത്തിന്റെ സാരിയിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും ഒരേ സമയം ഫേസ്ബുക്കിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
പ്രാണയുടെ വസ്ത്രങ്ങളെല്ലാം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതായതുകൊണ്ട് ഓണക്കാലത്ത് പൂർണിമ എന്ത് സർപ്രൈസ് ആണ് പ്രേക്ഷകർക്ക് നൽകുന്നത് എന്ന് അറിയാൻ ആരാധകർക്കും ആകാംക്ഷയായിരുന്നു.