in

ചിരുവിന്റെ വിടവ് റായന്‍ ഇല്ലാതാക്കുന്നു, ലൈഫ് ഇപ്പോള്‍ ഇങ്ങനെയാണെന്നും മേഘ്‌ന രാജ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. കന്നഡയില്‍ നിന്നും മലയാളത്തിലെത്തിയെ നടി ചുരുക്കും ചില ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018ലാണ് മേഘ്‌ന രാജും കന്നട യുവതാരമായിരുന്ന ചിരഞ്ജീവി സര്‍ജയും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ ഈ ജീവിതം അധിക കാലം ജീവിക്കാന്‍ ഇവര്‍ക്കായില്ല. 2020ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി അപ്രതീക്ഷിതമായി അന്തരിക്കുകയായിരുന്നു. അന്ന് മേഘ്‌ന ഗര്‍ഭിണിയായിരുന്നു. ഇന്ന് മേഘ്‌നയെ മുന്നോട്ട് നയിക്കുന്ന് മകന്‍ റായന്റെ പുഞ്ചിരിക്കുന്ന മുഖമാണ്.

സോഷ്യല്‍ മീഡിയകളിലൂടെ കുടുംബവിശേഷങ്ങള്‍ പങ്കുവെയ്ക്കാറുള്ള മേഘ്‌ന കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി ഒരു ചോദ്യോത്തര വേള സംഘടിപ്പിച്ചിരുന്നു. ചിരുവിനൊപ്പമുള്ള യാത്രകളെ കുറിച്ചും മകന്‍ റായന്റെ വിശേഷങ്ങളെ കുറിച്ചുമെല്ലാം മേഘ്‌ന ആരാധകരോട് സംവദിച്ചു. ഇതുവരെ പുറത്തുവിടാത്ത ഒരു കുട്ടിക്കാല ഫോട്ടോയും ആരാധകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മേഘ്‌ന പങ്കുവെച്ചു. നസ്രിയയ്ക്ക് ഒപ്പമുള്ള ഫോട്ടോ അടക്കം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മേഘ്‌ന രാജ് പങ്കുവെച്ചിട്ടുണ്ട്. മകന്‍ റയാന്റെയും ഫോട്ടോ മേഘ്‌ന രാജ് പങ്കുവെച്ചു. ചിരഞ്ജീവി സര്‍ജയ്‌ക്കൊപ്പമുള്ള ഫോട്ടോയും മേഘ്‌ന രാജ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.

സൗന്ദര്യത്തിന്റെ രഹസ്യമെന്താണ് എന്നായിരുന്നു ആരാധകരില്‍ ഒരാള്‍ ചോദിച്ചത്. ജന്മന ഉള്ളതാണ് എന്നാണ് എന്നായിരുന്നു മേഘ്‌നയുടെ മറുപടി. ഒപ്പം അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ഫോട്ടോയും മേഘ്‌ന പങ്കുവെച്ചു. ചിരഞ്ജീവി സര്‍ജയുടെ നഷ്ടത്തിന് പകരമായി തനിക്ക് ലഭിച്ചതാണ് മകന്‍ റയാനെ എന്നാണ് മേഘ്‌ന പറഞ്ഞിട്ടുള്ളത്. ചിരു ആഗ്രഹിച്ചപ്പോലെ അവനെ നന്നായി വളര്‍ത്തുക മാത്രമാണ് ലക്ഷ്യമെന്നും മേഘ്‌ന പറഞ്ഞിരുന്നു. അടുത്തിടെയാണ് റയാന്റെ ഒന്നാം പിറന്നാള്‍ ആഘോഷമായി നടത്തിയത്. ഫിറ്റ്‌നസില്‍ വളരെ ശ്രദ്ധിച്ചിരുന്ന ചിരുവിന്റെ ഹാര്‍ട്ട് അറ്റാക്കിന് കാരണം എന്തെന്ന് ഇപ്പോഴും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി താനും നിരന്തരം ഗൂഗിളില്‍ അതുതന്നെയാണ് തെരഞ്ഞുകൊണ്ടിരുന്നതെന്നും മേഘ്‌ന ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.

മകന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുമ്‌ബോള്‍ ചിരുവിനെ കുറിച്ചുള്ള കമന്റുകള്‍ ആരാധകര്‍ ഇടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും എല്ലാ ദിവസവും എഴുന്നേല്‍പ്പിച്ച് മോനെ ചിരുവിന്റെ ഫോട്ടോയുടെ മുന്നില്‍ കൊണ്ടുപോയി അപ്പയെ കാണിച്ചു കൊടുത്തശേഷമാണ് ആ ദിവസം ആരംഭിക്കാറുള്ളതെന്നും മേഘ്‌ന പറഞ്ഞു.

Written by admin

അതിരാവിലെയുള്ള വർക്ക്‌ ഔട്ട്‌ അതൊരു ഫീൽ തന്നെയാണ്.. പുത്തൻ വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ പങ്കുവച്ച് അമേയ മാത്യു… !!!

സെലിബ്രിറ്റികള്‍ക്കും മനസും വികാരങ്ങളുമുണ്ട്, ആരെ വിവാഹം ചെയ്യണമെന്നുള്ളത് അവരവരുടെ തീരുമാനമാണ്, ഡിംപിള്‍