മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. കന്നഡ സിനിമ ലോകത്ത് നിന്നും മലയാളത്തിലേക്ക് ചേക്കേറിയ താരമാണ് മേഘ്‌ന. വിനയന്‍ 2010ല്‍ ഒരുക്കിയ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 15, ബ്യൂട്ടിഫുള്‍, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു.
മേഘ്‌നയുടെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജ പോയ വര്‍ഷമാണ് മരിച്ചത്. പൊടുന്നനെയുണ്ടായ വേര്‍പാട് മേഘ്‌നയ്‌ക്കൊപ്പം ആരാധകര്‍ക്കും വലിയ വേദനയായി. നടി അമ്മയാകാന്‍ തയ്യാറെടുക്കുമ്പോള്‍ ആയിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗം. മേഘ്‌നയ്‌ക്കൊപ്പം ആരാധകരും നടിയുടെ ദുഖത്തില്‍ ഭാഗമായി. 2020 ജൂണ്‍ ഏഴിനാണ് മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ മരിക്കുന്നത്.
ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം മേഘ്‌ന വീണ്ടും അഭിനയത്തില്‍ സജീവമാവാന്‍ ഒരുങ്ങുകയാണ്. ഒരു വര്‍ഷത്തിന് ശേഷമാണ് മേഘ്‌ന അഭിനയത്തിലേക്ക് മടങ്ങി എത്തുന്നത്. മേഘ്‌ന തന്നെയാണ് തന്റെ മടങ്ങിവരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഭിനയ ജീവിതത്തിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് മേഘ്‌ന അറിയിച്ചത്.
ജൂനിയര്‍ ചീരു ഒമ്പത് മാസം പിന്നിടുന്നു. ഒരു വര്‍ഷത്തിനുശേഷം വീണ്ടും ക്യാമറയെ അഭിമുഖീകരിച്ചിരിക്കുന്നുവെന്നാണ് ചിത്രത്തിനോടൊപ്പം നടി കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് നടിയുടെ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു. ചിരഞ്ജീവി സര്‍ജ ആഗ്രഹിച്ചപോലെ ചിരിച്ചുകൊണ്ട് ജീവിക്കും എന്ന് മേഘന നേരത്തെ പറഞ്ഞിരുന്നു.