മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും പതിയെ കരകയറുകയാണ് നടി. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരം. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ മേഘ്ന പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ ഫോണില്‍ തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
മേഘ്നയുടെ മുഖത്തേക്ക് മാത്രമല്ല ഫോണിലേക്കും ആരാധകരുടെ ശ്രദ്ധ പതിഞ്ഞു. ഫോണിന്റെ കവറിനുള്ളില്‍ താരം സുരക്ഷിതമായി വെച്ചിരിക്കുന്ന പണവും ആരാധകര്‍ ശ്രദ്ധിച്ചു. ഫോണിന്റെ പിന് ഭാഗത്തായി കവറിനുള്ളില്‍ ആണ് പണം വെച്ചിരുന്നത്. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ ലോകത്ത് വൈറലായി മാറി.
ഫോണിന്റെ കവറിന് പിന്നില്‍ പണം കണ്ടതോടെ നിരവധി പേര് കമന്റുകളുമായി എത്തി. തങ്ങളുടെ വിദ്യാര്‍ത്ഥി ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇതെന്ന് ചിലര്‍ കമന്റ് ചെയ്തു. മേഘ്നയെ പോലൊരു താരത്തില്‍ നിന്നും തീരെ പ്രതീക്ഷിക്കാത്ത ഈ സംഭവം എത്രമാത്രം ലാളിത്യമുള്ള വ്യക്തിയാണ് മേഘ്ന എന്നതിന്റെ തെളിവാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
കമന്റുകള്‍ ഒരുപാടായപ്പോള്‍ പ്രതികരണവുമായി മേഘ്നയുമെത്തി. ഫോണ്‍ കവറിനുള്ളില്‍ പണം വെക്കുന്നുണ്ട്. അതെ ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്. എനിക്ക് ഓര്മ്മയുളളപ്പോള് മുതല്‍ അങ്ങനെ ചെയ്യാറുണ്ടെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. ആര്‍ക്കൊക്കെ ഇതിനോട് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും മേഘ്ന ചോദിക്കുന്നു. താരത്തിന്റെ പ്രതികരണവും ശ്രദ്ധേയമായി മാറി.
2020 ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. ചീരു മരിക്കുമ്പോള്‍ മേഘ്ന ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനയില്‍ നിന്നും മേഘ്ന തിരികെ വരികയാണ്. ഈയ്യടുത്ത് ഒരു പരസ്യ ചിത്രത്തിലൂടെ താരം ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയിരുന്നു.