in ,

ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാകുന്നു: പ്രശംസിച്ച് ശ്രീകുമാർ മേനോൻ

മലയാളസിനിമ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് .സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി പ്രമോഷനും അഭിപ്രായങ്ങളും ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രശസ്ത സംവിധായകനായ ശ്രീകുമാർ മേനോന് ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട് .മോഹൻലാൽ നായകനായി വന്നു ഒടിയൻ എന്ന ചിത്രമെടുത്ത് ശ്രീകുമാർ മേനോൻ മലയാളത്തിൽ ശ്രദ്ധനേടിയിരുന്നു.
ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കൾ ലാലേട്ടന്റെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. പുതിയ സിനിമകളുമായി ബന്ധപ്പെട്ട ചർച്ചകൾ മുംബൈയിൽ നടക്കുകയാണ്. ലാലേട്ടനെ വമ്പൻ ബാനറുകൾ പ്രതീക്ഷിക്കുന്നു. ഒടിടിയിൽ ദൃശ്യം2 സൃഷ്ടിച്ച ചലനം അത്ര വലുതാണ്  താരം കുറിച്ചു.

ശ്രീകുമാറിന്റെ കുറിപ്പ് –

ഏറ്റവും കൂടുതൽ റിലീസിങ് സ്ക്രീനുകൾ!റിലീസിന് മുൻപ് 100 കോടി കളക്ഷൻ!വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണ്. പൂർണ്ണമായും സ്റ്റുഡിയോയിൽ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാർ മലയാളത്തിന് നൽകുന്നത് പുതിയ സാധ്യതകളാണ്. 25 വർഷം പ്രിയേട്ടനും ലാലേട്ടനും മനസിൽ കൊണ്ടു നടന്ന സിനിമയും കഥാപാത്രവുമാണ് മരയ്ക്കാർ. കാലാപാനി എന്ന ദൃശ്യാനുഭവം 25 വർഷങ്ങൾക്ക് മുൻപ് നൽകിയ പ്രിയേട്ടൻ മരയ്ക്കാറിലൂടെ നൽകുന്നത് എന്താകും എന്നറിയാൻ ഞാനും കാത്തിരിക്കുന്നു- കടൽ കാണാത്ത കടൽ സിനിമ, സാങ്കേതികതയുടെ അൽഭുത സമുദ്രം തന്നെയാകും!

ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കൾ ലാലേട്ടന്റെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. പുതിയ സിനിമകളുമായി ബന്ധപ്പെട്ട ചർച്ചകൾ മുംബൈയിൽ നടക്കുകയാണ്. ലാലേട്ടനെ വമ്പൻ ബാനറുകൾ പ്രതീക്ഷിക്കുന്നു. ഒടിടിയിൽ ദൃശ്യം2 സൃഷ്ടിച്ച ചലനം അത്ര വലുതാണ്.

കുഞ്ഞാലി മരയ്ക്കാർ വമ്പൻ വിജയമാകും. യഥാർത്ഥ ബിഗ് ബജറ്റ് സിനിമകൾക്ക്, സാങ്കേതിക മേന്മയ്ക്ക് ഈ വിജയം ആവശ്യമാണ്.മലയാളത്തിന്റെ ബിഗ് സിനിമകൾക്കായി ആന്റണി പെരുമ്പാവൂർ എടുക്കുന്ന മുൻകൈ എത്ര പ്രശംസിച്ചാലും മതിയാകില്ല.സിനിമ ഞാൻ തിയറ്ററിൽ കാണും. കുഞ്ഞാലി മരയ്ക്കാറിന് എല്ലാ ഭാവുകങ്ങളും.

Written by admin

മരക്കാർ ആദ്യ പകുതി തകർപ്പൻ പെർഫോമൻസ്.. ഇത് ചരിത്ര നിമിഷം… !!!

ബ്രാഹ്‌മിണ്‍ കുടുംബത്തില്‍ ജനിച്ചിട്ട് ഒരു മുസ്ലിമിനെ വിവാഹം കഴിക്കാന്‍ വീട്ടില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല, ഇന്ദ്രജ