മഹാ നാടൻ മോഹൻലലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ബ്രഹ്മണ്ഡ ചിത്രം ആണ് മരക്കാർ അറബിക്കടലിന്റെ സിഹം. ചിത്രം ഇന്ന് രാത്രി പത്രണ്ട് മണിയോടെ തന്നെ ലോകം എങ്ങും തിയേറ്ററിൽ റീലിസ് ചെയ്തിരുന്നു. ഏതാണ്ട് മരക്കാർ 24 മണിക്കൂറിൽ പരം മാരത്തോൺ ഷോകളാണ് ആദ്യ ദിനം നടക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
800ലിൽ പരം ഫാൻസ് ഷോകളാണ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഇത്തവണ നടത്തുന്നത് ഇതാദ്യം ആയിട്ടാണ് ഇത്രയധികം ഫാൻസ് ഷോകൾ മാത്രം നടക്കുന്നത്. ഇപ്പോൾ ഇതാ സിനിമയുടെ ആദ്യ പകുതി കഴിയുമ്പോൾ തന്നെ ഇത് അത്ഭുതം എന്ന് തെളിയിക്കുകയാണ് മരക്കാർ. ആദ്യ പകുതിയിൽ അച്ഛനെ കാളും മുന്നിൽ നിൽക്കുന്നത് മകൻ പ്രണവ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഒരുപക്ഷെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ള മേക്കിങ്ങും കൂടതെ എഫക്റ്റുമാണ് പ്രിയദർശൻ ഈ സിനിമയിൽ ഒരുക്കിയത്.
ചിത്രം തുടങ്ങി വൈകിയാണ് മോഹൻലാൽ എത്തുന്നത് താരം എത്തുന്ന ആ നിമിഷം ആരാധകർ വൻ രീതിയിലാണ് അത് ആഘോഷിച്ചത്. ആദ്യ പകുതി അടിപൊളി ആയത്തോട് കൂടി രണ്ടാം പകുതിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. എന്തായാലും മരക്കാർ മലയാള സിനിമയുടെ ചരിത്രം മാറ്റിമറിക്കും എന്നതിൽ ഒരു സംശയവും ആരാധകർക്കില്ല. കേരളത്തിൽ മാത്രം 600ൽ പരം തിയേറ്ററിലാണ് മരക്കാർ റിലീസ് ചെയ്തത്. ആശിർവാദിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ബ്രഹ്മണ്ഡ സിനിമ നിർമിച്ചത്. മലയാള ഉൾപ്പെടെ അഞ്ച് ഭാഷയിലാണ് സിനിമ റീലിസ് ചെയ്തത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ അദ്യം ആയിട്ടാണ് ഇത്രയധികം ഷോ ഒരു ദിവസം നടക്കുന്നത് .