in ,

ബ്രാഹ്‌മിണ്‍ കുടുംബത്തില്‍ ജനിച്ചിട്ട് ഒരു മുസ്ലിമിനെ വിവാഹം കഴിക്കാന്‍ വീട്ടില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല, ഇന്ദ്രജ

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ഇന്ദ്രജ. തമിഴ് ചിത്രങ്ങളിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം തെലുങ്കില്‍ സജീവമായി. പിന്നീട് കന്നഡയില്‍ അഭിനിയിച്ച ശേഷം മലയാളത്തിലേക്ക് വരുകയായിരുന്നു. വിവാഹ ശേഷവും ഇന്ദ്രജ അഭിനയ രംഗത്ത് സജീവമായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജ തന്റെ മനസ തുറന്നത്. വീട്ടില്‍ നല്ല നോണ്‍ വേജ് കഴിക്കുന്ന ഒരാളുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിനോട് പ്രതികരിക്കുകുകയിരുന്നു ഇന്ദ്രജ. അങ്ങേക്ക് ഒരു കാര്യം അറിയാമോ എന്റെ അടുക്കള പ്യുവര്‍ വെജ് കിച്ചണ്‍ ആണ്. പാവം പുള്ളിക്ക് കഴിക്കണം എങ്കില്‍ പുറത്തു അല്ലെങ്കില്‍ അവരുടെ അമ്മയുടെ വീട്ടിലോ ചെന്നിട്ടാണ് നോണ്‍ കഴിക്കുക എന്ന് ഇന്ദ്രജ പറയുന്നു.

നീ എന്റെ ഭാര്യ ആയി വന്നതില്‍ ഒരുപാട് ഭാഗ്യമുണ്ട്. നീ നല്ലൊരു അമ്മയും, ഭാര്യയും ആണ്. നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് ഭര്‍ത്താവ് അബ്‌സര്‍ പറയുന്ന വീഡിയോയും കാണിക്കുന്നു. ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിഘട്ടം ഏതാണ്. അതിനെ എങ്ങനെയാണു തരണം ചെയ്തത് എന്നായിരുന്നു അബ്‌സര്‍ ചോദിക്കുന്നുണ്ട്. ഈ സംഭാഷണങ്ങള്‍ അടങ്ങുന്ന വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറല്‍ ആയി മാറിയിരിക്കുന്നത്.

ഇന്ദ്രജയുടെ വാക്കുകള്‍, പ്രണയ വിവാഹം എന്ന് പറയുന്നത് ആര്‍ക്കുവേണ്ടിയും ആരും കോമ്പ്രമൈസ് ചെയ്യുന്നതല്ല. തെലുങ്ക് ബ്രാഹ്‌മിണ്‍ കുടുംബത്തില്‍ ജനിച്ചിട്ട് ഒരു മുസ്ലിമിനെ വിവാഹം കഴിക്കാന്‍ വീട്ടില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല ഞങ്ങളുടെ വീട്ടില്‍ ഒന്നും ഉണ്ടായില്ല. അവരുടെ വീട്ടില്‍ ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് ആണ്, പിന്നെ ഇത് ആത്മാര്‍ത്ഥമായ സ്‌നേഹം ആണോ എന്ന സംശയം ഉണ്ടായിരുന്നു. പക്ഷെ അവരോട് ഞാന്‍ സംസാരിച്ചൊക്കെ കഴിഞ്ഞപ്പോള്‍ അതും ഓക്കെയായി.

ആറുവര്‍ഷത്തെ നീണ്ട പ്രണയം ആയിരുന്നു ഞങ്ങളുടേത്. അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്ത ശേഷം ഞാന്‍ കുറച്ചു സമയം വെച്ചു മറുപടി പറയാന്‍. ആലോചിക്കാന്‍ വേണ്ടിആയിരുന്നില്ല , പക്ഷെ എനിക്ക് താഴെ രണ്ടു സഹോദരങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ എനിക്ക് അല്‍പ്പം സങ്കടം ഉണ്ടായിരുന്നു. പ്രൊപ്പോസലിന് ശേഷവും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിതുടര്‍ന്നു. ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു ഞങ്ങളുടേത് സ്‌ട്രോങ്ങ് ബന്ധം ആണെന്ന്. ഈ ബന്ധത്തില്‍ ഞങ്ങള്‍ക്ക് അവരവരുടേതായ ഇടം തന്നെയുണ്ട്.

എന്റെ വീട്ടില്‍ എനിക്കായി ഒരു പൂജാമുറിയുണ്ട്. അവര്‍ക്കും നിസ്‌കരിക്കാന്‍ ഉള്ള ഒരു സ്ഥലവും ഉണ്ട്. അതവര്‍ ചെയ്യും. ദൈവകൃപയാല്‍ ഞാന്‍ ഒന്ന് പറയട്ടെ, ഇത് വരെയും അത് ഞങ്ങളുടെ ജീവിതത്തില്‍ ഒരു പ്രതിബന്ധമായി വന്നിട്ടില്ല. അതിനു കൂടുതല്‍ നന്ദി പറയേണ്ടത് ഭര്‍ത്താവിനോടാണ്. പലരും അവരോട് ഇതേകുറിച്ച് പറയുന്നുണ്ട്, എന്നാല്‍ എനിക്ക് കുഴപ്പം ഇല്ലല്ലോ പിന്നെ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം എന്ന മറുപടിയാണ് അദ്ദേഹം നല്‍കുക.

Written by admin

ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാകുന്നു: പ്രശംസിച്ച് ശ്രീകുമാർ മേനോൻ

ഞാന്‍ നല്ലോണം വൈലന്റ് ആവും, വേറൊരു ഭാവമായി പോവും, ഭാഗ്യലക്ഷ്മി