in ,

പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തില്ല, കാസ്റ്റിംഗ് കൗച്ച് ഉണ്ടേല്‍ ആ അവസരം വേണ്ടാന്ന് വെക്കണം, ഇന്ദ്രജ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇന്ദ്രജ. മലയാളത്തില്‍ മാത്രമല്ലെ മറ്റ ഭാഷകളിലും താരം തിളങ്ങി. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുപന്നത് ഇന്ദ്രജയുടെ വാക്കുകളാണ്. നാളുകള്‍ക്ക് മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അബിമുഖത്തിലാണ് തന്റെ ജീവിതത്തെക്കുറിച്ചും സിനിമാ ലോകത്തെക്കുറിച്ചുമാണ് ഇന്ദ്രജ മനസ് തുറന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള വിഷയങ്ങളില്‍ തന്റെ നിലപാട് താരം വ്യക്തമാക്കുന്നുണ്ട്.

ജീവിതത്തില്‍ ഇന്ദ്രജ വളരെ സിമ്പിൾ ആണല്ലോ. സ്‌കൂട്ടറില്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുകയൊക്കെ ചെയ്യുന്നുണ്ടല്ലോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍, അതെ. ഒരാള്‍ക്ക് വേണ്ടി എന്തിനാണ് ഒരു കാര്‍. സ്‌കൂട്ടര്‍ മതിയല്ലോ എന്നായിരുന്നു ഇന്ദ്രജയുടെ മറുപടി. പിന്നെ ഹിജാബ് ഉണ്ടല്ലോ. അത് തലയില്‍ കൂടെയിട്ട്, കണ്ണടയും വച്ചാല്‍ ആരാണെന്ന് ആര്‍ക്കും മനസിലാകില്ല. ഒരാള്‍ക്ക് സഞ്ചരിക്കാന്‍ കാറിന്റെ ആവശ്യമില്ലല്ലോ. സ്വന്തമായി സ്‌കൂട്ടറുണ്ട്. അതിലാണ് പോകുന്നത്. ഭര്‍ത്താവും ഇതേ അഭിപ്രായക്കാരനാണ്. അങ്ങനെ ഞാന്‍ കടയില്‍ പോവുകയും മകളെ സ്‌കൂളില്‍ കൊണ്ട് വിടുകയും അടുത്തുള്ള സ്ഥലങ്ങളില്‍ പോവുകയും ചെയ്യാറുണ്ട്. അത് മതിയല്ലോ. ഒരാള്‍ക്ക് വേണ്ടി ഇത്രയധികം ഷോ ഓഫ് വേണമോ എന്നാണ് ഇന്ദ്രജ ചോദിക്കുന്നത്.

സ്ത്രീകളും പുരുഷന്മാരും ജോലി ചെയ്യുന്ന ഇടമാണ്. കാസ്റ്റിംഗ് കൗച്ച് പോലുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ അതിനെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ അനുസരിച്ചിരിക്കും. അവസരത്തിന് വേണ്ടി യൂസ് ചെയ്യുന്ന സ്ത്രീകളേയുമറിയാം. അപ്പോള്‍ പുരുഷന്മാര്‍ മാത്രമല്ല. സ്ത്രീയും പുരുഷനും തുല്യ ഉത്തരവാദിത്തമാണുള്ളത്. നിങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദമില്ലേ. അതില്‍ നിന്നും നമുക്ക് മാറി നില്‍ക്കാമല്ലോ. ആ ചോയ്സ് നിങ്ങളുടേതാണ്. പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തില്ല. എന്നും നിങ്ങള്‍ക്ക് ചോയ്സ് എടുക്കാനുണ്ടാകും. ഇത് മാത്രമാകില്ല മുമ്പിലുള്ള ചോയ്സ്. ഇനിയൊരു ചോയ്സുമുണ്ട്. അത് എടുക്കാവുന്നതാണ്. -ഇന്ദ്രജ പറഞ്ഞു.

തന്റെ കരിയറിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നമുക്കെന്നും നമ്മങ്ങളുടെ വോയ്സുണ്ട്. നമ്മള്‍ വേണം തീരുമാനമെടുക്കാന്‍. തനിക്കുണ്ടായ അത്തരമൊരു അനുഭവത്തില്‍ വേണ്ടെന്ന് വച്ച അവസരം നഷ്ടപ്പെട്ടതില്‍ കുറ്റബോധമുണ്ടാകില്ല. കാരണം ഇത് ജീവിതം മാറ്റി മറിക്കുന്ന തീരുമാനമാണ്. ഏത് ഭക്ഷണം കഴിക്കണം എന്നത് പോലെയുള്ള ചെറിയ തീരുമാനമല്ല. ജീവിതത്തിന്റെ തന്നെ ഗതി മാറ്റുന്ന തീരുമാനമാണ്. അപ്പോള്‍ നല്ല ക്ലാരിറ്റിയുണ്ടാകണം. -ഇന്ദ്രജ പറഞ്ഞു.

Written by admin

ത്രെഡ് വർക്കും ഫ്ലോറൽ ഭംഗിയും ചേർന്നപ്പോൾ പൊളി ലുക്ക്:  സുന്ദരിയായി അനാർക്കലി മരക്കാർ

സമാന്തയ്ക്ക് പകരം മറ്റൊരു നടിയെ കൊണ്ടുവരും: വെളിപ്പെടുത്തി സംവിധായകൻ