ബോളിവുഡ് സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് സ്വര ഭാസ്‌ക്കർ. ഇതിനകം തന്നെ ഒരുപാട് ഹിറ്റ് സിനിമയിൽ താരം അഭിനയിച്ചു അതുകൊണ്ട് തന്നെ വളരെപ്പെട്ടന്ന് തന്നെ താരം ബോളിവുഡിൽ തന്റേതായ സ്‌ഥാനം കണ്ടെത്താനും കഴിഞ്ഞിരുന്നു. ആരെയും മയക്കുന്ന സൗദര്യവും അഭിനയം തന്നെയാണ് താരത്തെ ഇത്രയധികം ശ്രദ്ധേയമാക്കിയത്.
ഇന്നിപ്പോൾ ബോളിവുഡിൽ മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് സ്വര. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ അത് നല്ല രീതിയിൽ ചെയ്യാൻ താരം ശ്രമിക്കാറുണ്ട് അത് തന്നെയാണ് താരത്തിന്റെ വിജയം. അഭിനയത്തിൽ മാത്രമല്ല രാഷ്ട്രീയ നിലപാടുകൾ കൊണ്ടും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നിലപാടുകൾ തുറന്ന് പറയുന്നത് കൊണ്ട് തന്നെ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഒരുപാട് വിവാദങ്ങളിൽ താരം അകപ്പെട്ടിട്ടുണ്ട്. സംഘ പരിവാറിന്റെ പല പ്രസ്താവനയെയും താരം പലപ്പോഴായി തുറന്ന് വിമർശിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ താരം ഒരുപാട് തരത്തിലുള്ള അശ്ലീല കമന്റുകൾ നേരിടാറുണ്ട്. ഇപ്പോൾ താരത്തിന്റെ ജീവിതത്തിൽ പ്രധാന സംഭവം തുറന്ന് പറയുകയാണ് താരം. സ്വന്തമായി ഒരു ജീവിതം ആരംഭിക്കാൻ പോവുകയാണ് താരം.
ഇന്നിപ്പോൾ താരത്തിന് 33 വയസുണ്ട് ഏതുവരെയും വിവാഹം കഴിച്ചിട്ടില്ല എങ്കിൽ പോലും കുടുംബ ജീവിതം ആരംഭിക്കുകുയാണ് താരം. വിവാഹം കഴിക്കാൻ താല്പര്യമില്ലയെന്നും ഗർഭം ധരിക്കാൻ ഇഷ്ടം ഇല്ലെന്നും താരം പറഞ്ഞിരുന്നു എന്നാൽ അമ്മയാവാൻ ഇഷ്ടമാണ് എന്നാണ് താരം പറഞ്ഞത്. ഇപ്പോൾ ഇതാ ഒരു അമ്മയാവാൻ ഒരുങ്ങുകയാണ് താരം. ഒരു കുഞ്ഞിനെ ദത്തെടുത്ത് അമ്മയാവാൻ തീരുമാനിച്ചിരിക്കുകയാണ് താരം.സെൻട്രൽ അതോറിറ്റി അഡോപ്ഷൻ റിസോയിസ് മുഗേനയാണ് കുഞ്ഞിനെ താരം ദത്തെടുക്കുന്നത്. നടിയുടെ പിന്തുണച്ചു കൊണ്ട് നിരവധി ആൾക്കാരാണ് ഇപ്പോൾ എത്തുന്നത്.