സ്‌ക്രീനിലെ മികച്ച താര ജോഡികളായിരുന്ന ദിലീപും കാവ്യ മാധവനും ജീവിതത്തിലും ഒന്നിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. വിവാഹ ദിവസമായിരുന്നു വിവാഹത്തെ കുറിച്ച് ആരാധകര്‍ അറിഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നത്. വിവാഹത്തിനായി മകളാണ് നിര്‍ബന്ധിച്ചതെന്നും തന്റെ പേരില്‍ ബലിയാടായ കാവ്യയെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നും ദിലീപ് പറഞ്ഞിരുന്നു. ഇപ്പോള്‍ താരങ്ങളുടെ വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയായിരുന്നു.
അഞ്ചാം വിവാഹ വാര്‍ഷകാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് ഗ്രൂപ്പുകളില്‍ വീഡിയോ വൈറലായി. കാവ്യമാധവന്‍ ഗേള്‍സ് ഫാന്‍സ് ഗ്രൂപ്പിലൂടെയാണ് വീഡിയോ പ്രചരിച്ചത്. ഹാപ്പി ആനിവേഴ്സറി മൈ ഡിയര്‍ മീനൂട്ടിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പ്രചരിക്കുന്നത്. കാവ്യ മാധവന്‍ റൂമിലേക്ക് വരുന്നതും പ്രിയപ്പെട്ടവര്‍ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതുമെല്ലാമാണ് വീഡിയോയില്‍ കാണുന്നത്.
ഇതോടെ കാവ്യയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത് മീനാക്ഷിയാണോ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. സര്‍പ്രൈസ് നല്‍കിയ ശേഷം റൂമില്‍ ലൈറ്റ് തെളിച്ചു. വീഡിയോയില്‍ മീനാക്ഷിയെ കാണുന്നുണ്ടോ എന്ന തരത്തില്‍ ചോദ്യങ്ങളുണ്ട്. നേരത്തെ കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്ന് മീനാക്ഷി എത്തിയിരുന്നു. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന ഫോട്ടോയും മീനാക്ഷി പോസ്റ്റ് ചെയ്തിരുന്നു. കാവ്യ മാധവനെ മാത്രമേ വീഡിയോയില്‍ കാണാനുള്ളൂ. ദിലീപും മഹാലക്ഷ്മിയും എവിടെയാണെന്നായിരുന്നു ചിലരുടെ ചോദ്യം. വിജയദശമി ദിനത്തിലായിരുന്നു ദിലീപിനും കാവ്യയ്ക്കും കൂട്ടായി മകളെത്തിയത്.
View this post on Instagram