മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. കന്നഡ നാടിന്റെ മരുമകളായ ശേഷം താരം കൂടുതലും ശ്രദ്ധിക്കുന്നത് കന്നഡ സിനിമയിലാണ്. ഭാവനയുടേതായി രണ്ട് കന്നഡ ചിത്രങ്ങളാണ് തുടര്‍ച്ചയായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഒരു ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. എന്നാല്‍ ഇനി അധികം ചിത്രങ്ങള്‍ ചെയ്യില്ലെന്നാണ് ഭാവനയുടെ തീരുമാനം. സെലക്ടീവാകുകയാണെന്ന് ഭാവന തുറന്ന് പറയുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഇനി വരുന്ന എല്ലാ സിനിമയ്ക്കും ‘യെസ്’ എന്ന് പറയില്ല എന്ന് നടി വ്യക്തമാക്കി.
ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ഞാന്‍ കടന്നു കഴിഞ്ഞു. ഇപ്പോള്‍ എന്റെ വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി. എനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്. മുന്‍പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം എനിക്കില്ല. വളരെ നേരത്തെ സിനിമയില്‍ എത്തയതാണ് ഞാന്‍. എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യത്തെ സിനിമയില്‍ അഭിനയിച്ചത്. ഇനി എനിക്ക് പതുക്കെ മുന്നോട്ട് പോയാല്‍ മതി. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യും.
ബാജറാംഗി 2 എന്ന ചിത്രങ്ങളാണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഗോവിന്ദ ഗോവിന്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിഭങ് നടി പൂര്‍ത്തിയാക്കി. ഈ സിനിമയില്‍ നടിയായി തന്നെയാണ് ഭാവന അഭിനയിക്കുന്നത്. നടി, നടിയായി തന്നെ അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയും രസകരവും ആയിരുന്നു എന്ന് ഭാവന പറയുന്നു.