ബാല താരമായി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് സജിത ബോട്ടി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരത്തെ പ്രത്യേകിച്ചും പരിചയപ്പെടുത്തേണ്ട കാര്യം ഇല്ല. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന മലയാള സിനിമയിൽ കൂടിയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത് എന്നാൽ താരത്തെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിലാണ്.
സിനിമയിൽ ബാല താരമായിട്ടാണ് സജിത എത്തിയത്.സീരിയലിൽ കൂടുതൽ താരം വില്ലത്തിയുടെയും സഹ നടിയുടെയും എല്ലാം വേഷത്തിൽ തിളങ്ങിയിട്ടുണ്ട്. അഭിനയ ജീവിതത്തിൽ തിളങ്ങി നിന്ന സമയത്താണ് താരം വിവാഹിതയാവുന്നത്. വിവാഹ ശേഷവും താരം അഭിനയത്തിൽ സജീവമായി തന്നെ ഉണ്ടായിരുന്നു എന്നാൽ പിന്നീട് താരം അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്നിരുന്നു. ഗർഭിണി ആയിരുന്ന സമയത്തും താരം അഭിനയ ജീവിതത്തിൽ ഉണ്ടായിരിന്നു എന്നാൽ ഇപ്പോൾ കുറച്ച് വർഷമായി താരം അഭിനയത്തിൽ ഇല്ല. ഷമസ്സാണ് താരത്തിന്റെ ഭർത്താവ്.
ഇപ്പോൾ ഭർത്താവിന്റെ കൂടെയും മകളുടെ കൂടെയും സന്തോഷക്കരമായി കുടുംബ ജീവിതം നയിക്കുകയാണ്. പഴയ ജീവിതത്തിൽ നിന്നും ആളാകെ മാറിയാണ് താരം ഇപ്പോൾ ജീവിക്കുന്നത്. മേക്കപ്പ് ഇല്ല. മോഡേൺ വസ്ത്രങ്ങൾ ഇല്ല, തട്ടം ഇടാതെ വീടിന് പുറത്ത് ഇറങ്ങാറില്ല. തീർത്തും എല്ലാം തികഞ്ഞ വീട്ടമ്മയയായി മാറിയിരിക്കുകയാണ് താരം.ഇടയ്ക്ക് തന്റെ മടങ്ങി വരവിനെ കുറിച്ച് താരം മനസ്സ് തുറന്നിരുന്നു. താൻ ഇതുവരെ അഭിനയ ജീവിതം അവസാനപിച്ചിട്ടില്ല നല്ല വേഷങ്ങൾ വന്നാൽ ഇനിയും താൻ അഭിനയത്തിൽ മടങ്ങി എത്തും എന്നും താരം വെളിപ്പെടുത്തി.
താൻ പൂർണ്ണമായും അഭിനയം നിർത്തിയത്തല്ല മറിച്ച് താൻ ഗർഭിണി ആയപ്പോൾ ആണ് ഇടവേള എടുത്തത്. തന്റെ ഭർത്താവ് ഒരു ബിസ്സിനെസ്സ്മാൻ ആണ് അതുകൊണ്ട് തന്നെ അദ്ദേഹം ഇടക്കിടെ വിദേശ യാത്രകൾ പോകാറുണ്ട് അതുകൊണ്ട് തന്നെ താൻ അഭിനയ മേഖലയിൽ പോയാൽ മകൾ ഒറ്റക്കാവും അതുകൊണ്ട് ആണ് ഒരു ഇടവേള എടുത്തത് ഇപ്പോൾ മകൾക്ക് മൂന്നര വയസായി അതുകൊണ്ട് തന്നെ ഇന്നി നല്ല വേഷം കിട്ടിയാൽ താൻ സിനിമയിൽ വീണ്ടും എത്തും.ഒരുപാട് ഗ്ലാമർ വേഷങ്ങൾ ചെയ്ത സജിതയുടെ പർദ്ദ ദരിച്ചിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈലായിരുന്നു. എന്നാൽ പണ്ട് മുതൽ തന്നെ പർദ്ദ ദരിക്കാറുണ്ട് എന്നും എന്നാൽ ഇപ്പോൾ ആണ് കൂടുതൽ പർദ്ദ ധരിക്കാൻ തുടങ്ങിയത് എന്നും സജിത ബേട്ടി വെളിപ്പെടുത്തി.