മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയകളിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബാലയുടെ രണ്ടാം വിവാഹം. മലയാളിയും കുന്ദംകുളം സ്വദേശിയുമായ എലിസബത്താണ് ബാലയുടെ ഭാര്യ. ഇപ്പോള്‍ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍. മറ്റൊന്നുമല്ല താരത്തിന്റെ അമ്മയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ബാലയും ഭാര്യ എലിസബത്തും.
അമ്മ പിറന്നാള്‍ കേക്ക് മുറിച്ച് എലിസബത്തിനും ബാലയ്ക്കും നല്‍കുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. കാശ്, പ്രശസ്തി, ബംഗ്ലാവ്, കാര്‍ എന്നിവയേക്കാളും തനിക്ക് സന്തോഷം ലഭിക്കുന്നത് അമ്മയില്‍ നിന്നാണ് എന്ന് ബാല പറയുന്നു. ഒപ്പം വീട്ടിലുള്ള വൃദ്ധരെ കഴിയും പോലെ എല്ലാം സന്തോഷിപ്പിക്കണമെന്നും അവരില്ലാതെ നമ്മള്‍ ഇല്ലെന്ന സത്യം മനസിലാക്കി അവരെ സ്‌നേഹിക്കണമെന്നും ബാല പറഞ്ഞു. അമ്മയ്ക്ക് മധുരം നല്‍കികൊണ്ട് എത്ര വയസായി എന്ന് ബാല ചോദിക്കുമ്പോള്‍ ഒരു കള്ള ചിരിയാണ് അമ്മ മറുപടിയായി കൊടുത്തത്. ബാലയ്ക്കും ഭാര്യയ്ക്കുമൊപ്പമാണ് താരത്തിന്റെ അമ്മ താമസിക്കുന്നത്.
അടുത്തിടെയായി വിവാദങ്ങളെ ചുറ്റിപറ്റിയായിരുന്നു ബാലയുടെ ജീവിതം. സിനിമാ സെലിബ്രിറ്റികളെ അടക്കം തട്ടിപ്പിനിരയാക്കിയ മോന്‍സണ്‍ മാവുങ്കലുമായുള്ള ബാലയുടെ സൗഹൃദമായിരുന്നു ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പണമിടപാടുകളിലോ ബിസിനസിലോ തനിക്ക് ബന്ധമില്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു. രണ്ടാമതും വിവാഹിതനായപ്പോള്‍ ഭാര്യ എലിസബത്തിനെതിരെ വരുന്ന മോശം കമന്റുകളിലും പ്രതിഷേധമറിയിച്ച് ബാല രംഗത്തെത്തിയിരുന്നു.
ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. റിയാലിറ്റി ഷോയില്‍ ബാല സ്‌പെഷ്യല്‍ ഗസ്റ്റായി എത്തിയപ്പോഴാണ് അമൃതയെ കാണുന്നതും പരിചയത്തിലാകുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 2010ല്‍ ഇരുവരും വിവാഹിതരായി. 2019ല്‍ ബന്ധം പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്.