കഴിഞ്ഞദിവസം ആയിരുന്നു നടൻ ബാലയുടെ വിവാഹം വളരെ ലളിതമായ രീതിയിൽ എറണാകുളത്ത് വച്ച് സംഘടിപ്പിച്ചത്. താരത്തിന്റെ മുറപ്പെണ്ണ് കോകിലയാണ് വധു. ചെറുപ്പം മുതലേ കോകിലയ്ക്ക് ബാലയെ ഇഷ്ടമായിരുന്നു എന്നായിരുന്നു മാധ്യമങ്ങൾ ചോദിച്ച മറുപടി ചോദ്യങ്ങൾക്ക് ബാല മറുപടി നൽകിയത്. ഇപ്പോഴിതാ, ബാലയുടെ നാലാം വിവാഹത്തിനു ശേഷം മുന്‍ ഭാര്യ എലിസബത്ത് ഉദയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയാണ് വൈറൽ ആകുകയാണ്.
‘കുറേ വാര്‍ത്തകളൊക്കെ സോഷ്യൽ മീഡിയയിൽ വരുന്നത് ഞാൻ കാണുന്നുണ്ട് . ഇങ്ങനെ ഒരു വിഡിയോ ഇടണോ വേണ്ടേ എന്ന ഭയങ്കര വിഷമത്തിൽ ആയിരുന്നു. പക്ഷേ ഇനി അതിനെപ്പറ്റി പറയാന്‍ താല്പര്യപ്പെടുന്നില്ല ജീവിതത്തിൽ മറ്റൊരുസന്തോഷ കാര്യമുണ്ടായി അതു പങ്കുവെച്ചു തുടങ്ങാമെന്ന് വിചാരിക്കുന്നു എന്നായിരുന്നു താരം വീഡിയോയിലൂടെ പറഞ്ഞത്.
അഹമ്മദാബാദിലാണ് എലിസബത്ത് ഇപ്പോൾ ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്ന ആശുപത്രിയിൽ .കൃത്യ സമയത്ത് സഹായം കിട്ടിയപ്പോള്‍ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ താരം മീഡിയയിലൂടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അവര്‍ നന്ദി അറിയിച്ച് എന്റടുത്ത് വന്നിരുന്നു എന്നാണ് എലിസബത്ത് പറയുന്നത്. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി എന്നും കൂട്ടിച്ചേർത്തു.അതിന് എന്റെ ഡിപ്പാർട്മെന്റിൽ നിന്നും സമ്മാനം കിട്ടിയിരുന്നു. ചോക്ലേറ്റും മധുര മിഠായികളുമാണ് തന്നത്. സത്യത്തിൽ ഞാൻ ചെയ്തത് വളരെ ചെറിയൊരു കാര്യമായിരുന്നു. നമ്മൾ ചെയ്ത നല്ലൊരു ചെയ്ത കാര്യത്തിന് തിരിച്ചു വന്നൊരാൾ നന്ദിപറയുന്നത് നമ്മെ സംബന്ധിച്ചടത്തോളം സന്തോഷം വലിയ കാര്യങ്ങളാണെന്നും കുറച്ച് വിഷമങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്നും ഇപ്പോൾ ഒരുപാട് സന്തോഷവതിയാണെന്ന് എലിസബത്ത് പറഞ്ഞു