in

ശസ്ത്രക്രിയയ്ക്ക് ശേഷം എടുത്ത തീരുമാനം, ഭാര്യയുടെ കൈപിടിച്ച് ബാല : ആശംസകൾ നൽകി സോഷ്യൽ മീഡിയ

നടൻ ബാല വീണ്ടും വിവാഹിതയായി.മുറപ്പെണ്ണ് കോകിലയാണ് വധു. ഇരുവരും എറണാകുളത്തുള്ള ക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം ചടങ്ങുകൾ സംഘടിപ്പിച്ചത്. വിവാഹത്തിനുശേഷം മാധ്യമപ്രവർത്തകരോട് ബാല സംസാരിച്ചിരുന്നു സമയത്ത് ഒരു ജീവിതം വേണം തോന്നിയിരുന്നു എന്നും ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടുവെന്നും അതുകൊണ്ട് ഈ തീരുമാനം എടുത്തുവെന്നും ഇനി അങ്ങോട്ടുള്ള ജീവിതം സന്തോഷകരമായിരിക്കും എന്ന് ബാല അറിയിച്ചു. കൂടാതെ വധുവിനെയും പരിചയപ്പെടുത്തി.

താരത്തിന്റെ അമ്മയ്ക്ക് 74 വയസ്സ് കഴിഞ്ഞു എന്നും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് വിവാഹത്തിന് വരാതിരുന്നത് എന്നും എല്ലാ അനുഗ്രഹങ്ങളും വേണമെന്ന് ബാല മാധ്യമപ്രവർത്തകരെ അറിയിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ടുള്ള മുന്നോട്ടുള്ള കാര്യങ്ങളും കേസിന്റെ നിലവിലത്തെ അവസ്ഥയും മാധ്യമപ്രവർത്തകരോട് സൂചിപ്പിക്കുകയും ചെയ്തു. ബാലയുടെ അഡ്വക്കേറ്റ് ആയിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വിവാഹം കഴിക്കാൻ എന്ന് തീരുമാനം എടുത്തിരുന്നത് എന്നും ഇപ്പോൾ തന്നെ ആരോഗ്യം വളരെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് അതുകൊണ്ടുതന്നെ ഈ അടുത്ത് തീരുമാനം നല്ലതാകും എന്ന് തോന്നുന്നുണ്ടെന്നും ബാല അറിയിച്ചു. തനിക്കൊരു കുഞ്ഞു വേണമെന്ന് വിവാഹജീവിതം വേണമെന്ന് നടൻ അടുത്തിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

Written by amrutha

എന്റെ ബർത്ത്ഡേ ഗേൾ’ മാമാട്ടിക്കുട്ടിക്ക് പിറന്നാൾ ; ആശംസകൾ നൽകി കാവ്യ

വിഷമങ്ങൾ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ സന്തോഷവതിയാണ്: ബാലയുടെ വിവാഹത്തിന് പിന്നാലെ എലിസബത്ത്