പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന കുറുപ്പ് എന്ന ചിത്രത്തിലെ പ്രമോഷൻ സംബന്ധമായി നടത്തിയ അഭിമുഖത്തിൽ നടി ശോഭിതയോട് അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ വിവാദമായിരുന്നു . സഹപ്രവർത്തകരിൽ ഏറ്റവുമധികം കെയറിംഗ് ലഭിച്ചത് ആരുടെ പക്കൽ നിന്ന് ആയിരുന്നു എന്ന ചോദ്യത്തിന് നടി തക്കമറുപടി നൽകിയിരുന്നു. ഇതിനോടനുബന്ധിച്ച് നിരവധി കുറിപ്പുകളും സോഷ്യൽ മീഡിയയിൽ വന്നു.ഇപ്പോഴിതാ നടിയും എഴുത്തുകാരിയുമായ ലാലി എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മലയാളത്തിൽ തന്നെ പ്രമുഖ നടി അനാർക്കലി മരിക്കാരുടെ അമ്മയാണ് ലാലി.
കുറിപ്പ് :
ഞാനാഗ്രഹിച്ചപ്പോഴൊന്നും കെയർ ലഭിക്കാത്ത വ്യക്തിയാണ് ഞാൻ. നീ കഴിച്ചോയെന്ന്, നിനക്കുണ്ടോയെന്ന് ,നീയേത് ഡ്രസാ ഇടുന്നതെന്ന്, വേദന കുറവുണ്ടോയെന്ന്, നിനക്കത് വിഷമമായോ എന്ന് , നിനക്ക് ഇത് നന്നായി ചേരുന്നുവെന്ന് ഇതൊക്കെ ചോദിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്ന സമയമുണ്ടായിരുന്നു. പിന്നെ പിന്നെ പ്രതീക്ഷിക്കുന്ന സമയത്തൊന്നും അത് കിട്ടാത്തത് കൊണ്ട് ഞാൻ സ്വയം പര്യാപ്തയായി മാറി.
കെയർ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വികാരമാണ്. തണുത്ത് കിടക്കുമ്പോ ഒരു പുതപ്പ് പുതച്ച് തന്നാൽ എഴുന്നേൽക്കുമ്പോ ഒരു ചായ കിട്ടിയാലൊക്കെ മനസ് നിറക്കുന്ന ഒരു ജീവിത നീക്കം.
പക്ഷേ ഇതൊക്കെ നമ്മളാഗ്രഹിക്കുന്നവരിൽ നിന്നും കിട്ടണം. അല്ലാതെ സ്ത്രീയായത് കൊണ്ട് കുറച്ച് കെയറിരിക്കട്ടെ എന്ന് വിചാരിച്ചാ ഓട്രാ എന്നേ ഞാൻ പറയൂ.കുട്ടികൾ വാപ്പാടടുത്ത് പോയ ഒരു പെരുന്നാൾ ദിവസം, വീട്ടിൽ ഒറ്റക്കായതിനാൽ ഞാനൊന്നുമുണ്ടാക്കില്ലെന്നറിയാവുന്ന ഒരു കൂട്ടുകാരൻ എനിക്ക് വേണ്ടി ഓർഡർ ചെയ്ത ബിരിയാണ് ഞാനിന്നു വരെ അനുഭവിച്ച ഏറ്റവും വലിയ കെയർ…