in

ഫോണിലെ പാസ്സ് വേഡ് മറന്നുപോയാൽ ഇക്കാര്യങ്ങൾ ചെയ്യുക

ഫോണിന്റെ പാറ്റേൺ ലോക്ക്, പിന് ലോക്ക് എന്നിവ നമ്മൾ മറന്നുപോവുക എന്ന് പറയുന്നത് അങ്ങനെയൊന്നും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒന്നാണ്. എന്നിരുന്നാലും ചില ഘട്ടങ്ങളിലെങ്കിലും നമ്മൾ മറന്നുപോകുകയോ മറ്റോ ചെയ്തേക്കാം. പ്രത്യേകിച്ചും പുതിയൊരു പാസ്സ്‌വേർഡ് ലോക്ക് സെറ്റ് ചെയ്ത ഉടനെ തന്നെ അത് ഓർമ്മയിൽ സൂക്ഷിച്ചിട്ടില്ലെങ്കിൽ മറന്നുപോവാനുള്ള സാധ്യത വളരെ കൂടുതലാണ്.

മറന്നുപോയ പാസ്സ് വേ‍ഡുകൾ തിരികെ ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യുക. ഇതിനായി ഫോണിന്റെ സെറ്റിംഗ്സിൽ കാണുന്ന ഗൂഗിൾ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക,ഓപ്പൺ ചെയ്യുമ്പോൾ ഫോണിൽ ലോഗിൻ ചെയ്തിരിക്കുന്ന മുഴുവൻ അക്കൗണ്ടുകളും കാണാൻ സാധിക്കുന്നതാണ്.ഇത്തരത്തിൽ ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർ ആണ് എങ്കിൽ കാണുന്ന ആരോ മാർക്കിൽ ഞെക്കി അവ സ്വിച്ച് ചെയ്യാനും (മാറ്റാനും)സാധിക്കുന്നതാണ്.പാസ്സ്വേർഡുകൾ ലഭിക്കാനായി “മാനേജ് യുവർ ടാബ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക”,തുടർന്ന് വശത്തേക്ക് ഓപ്‌ഷൻ നീക്കുമ്പൾ സെക്കൂരിറ്റി എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തു താഴോട്ടുള്ള ഓപ്‌ഷൻസ് എടുക്കുക.അവിടെ കാണുന്ന പാസ്സ്‌വേർഡ് മാനേജർ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക,

ഈ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന വിൻഡോയിൽ ഫോണിൽ നിന്നും ലോഗിൻ ചെയ്തിട്ടുള്ള മുഴുവൻ ആപ്പുകളും കാണാൻ സാധിക്കും,ഏതു ആപ്പിന്റെ പാസ്സ്‌വേഡ്‌ ആണോ വേണ്ടത് അതിൽ ക്ലിക്ക് ചെയ്ത ശേഷം നമ്മുടെ ഫോണിന്റെ പാസ്സ്വേര്ഡ് നൽകിയാൽ ഏതു മൊബൈൽ ആപ്പിന്റെയും പാസ്സ്‌വേർഡ്‌ കാണാൻ സാധിക്കുന്നതാണ്.ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കൃത്യമായി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Written by admin

സർക്കാരിന്റെ ഓണകിറ്റ് വിതരണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

വീടിന്റെ തെക്കു കിഴക്കേ മൂല ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക